HOME
DETAILS

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

  
Web Desk
November 15, 2024 | 9:03 AM

kollam-school-student-fall-in-well-health condition

കൊല്ലം: കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്‌കൂളിലെ കിണറ്റില്‍ വീണ ആറാം ക്ലാസ്സുകാരന്റെ ആരോഗ്യനില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിന്‍ 45 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫെബിന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.

അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തിയിരുന്നു. കിണറിന് മുകളില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോര്‍ട് കൈമാറും. വിദ്യാഭ്യാസ വകുപ്പ് യാതൊരു പരിശോധന നടത്താതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന് ആരോപിചിച്ചു കെഎസ്‌യു പ്രവര്‍ത്തകര്‍ ഡിഡിഇയെ ഉപരോധിച്ചു.തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  20 minutes ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  36 minutes ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  40 minutes ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  38 minutes ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  43 minutes ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  an hour ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  an hour ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  2 hours ago