HOME
DETAILS
MAL
സംസ്ഥാനത്തെ സ്പോട്സ് ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ തീരുമാനം
backup
September 01 2016 | 08:09 AM
തിരുവനന്തപുരം: എല്ലാ ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോട്സ് കൗണ്‍സില്‍ തീരുമാനം.
സംസ്ഥാനത്തെ സ്പോട്സ് ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ ഒളിംപ്യന്‍ മേഴ്സിക്കുട്ടന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിക്കാനും പുതിയ ഭരണ സമിതിയുടെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 45 ദിവസത്തിനുള്ളില്‍ റിപ്പേര്‍ട്ട് സമര്‍പ്പിക്കണം.
നിലവിലുള്ള സ്റ്റേഡിയങ്ങളെ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയങ്ങള്‍ ആക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഫണ്ടും നീക്കിവച്ചിട്ടുണ്ട്.
ഒളിംപിക്സ് പോലുള്ള കായിക മത്സരങ്ങള്‍ മുന്നില്‍കണ്ട് താരങ്ങള്‍ക്കു പരിശീലനം നല്‍കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."