HOME
DETAILS

ഭയാശങ്കകളോടെ ജനങ്ങള്‍; പ്രതിരോധിക്കാനാവാതെ അധികൃതര്‍

  
backup
September 01, 2016 | 5:22 PM

%e0%b4%ad%e0%b4%af%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa


മട്ടാഞ്ചേരി: ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും പ്രതിരോധിക്കാനാവാതെ അധികാരികള്‍. മിക്ക പ്രദേശങ്ങളിലും ജനങ്ങള്‍ ഭയാശങ്കകളോടെസഞ്ചരിക്കുന്നത്. നായയുടെ കടിയേറ്റാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിലുപരി കടിയേറ്റവര്‍ക്ക് ആവശ്യത്തിന് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് ഇവരെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. തെരുവ് നായ ശല്യം ഒഴിവാക്കാന്‍ പദ്ധതികളുടെ പെരുമഴക്കാലം ഉണ്ടെങ്കിലും ഇതുവരെയും പ്രാവര്‍ത്തികമായിട്ടില്ല.
നായ ഭയത്തില്‍ കഴിയുകയാണ് ജില്ലയില്‍ എത്തിപ്പെട്ട മിക്ക വിദേശ സന്ദര്‍ശകരും. സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയവര്‍ നായയെ ഭയന്ന് സ്ഥലം വിടുന്ന സാഹചര്യമാണുളളത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് വിലസുന്ന തെരുവ് നായ്ക്കള്‍ സഞ്ചാരികളില്‍ ഭീതി പരത്തുകയാണ്. പകല്‍ സമയങ്ങളില്‍ പോലും തെരുവ് നായകള്‍ കടപ്പുറത്ത് വിലസി നടക്കുന്ന കാഴ്ചയാണ്. വൈകിട്ടായാല്‍ കൂട്ടത്തോടെയാണ് ഇവ എത്തുന്നത്. കടപ്പുറത്ത് വിനോദത്തിനായി എത്തിയ വിദ്യാര്‍ഥികളെ നായക്കൂട്ടം അക്രമിച്ച സംഭവവും അരങ്ങേറിയിരുന്നു. പശ്ചിമകൊച്ചിയില്‍ പലയിടങ്ങളിലും തെരുവ് നായ്ക്കള്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഇട റോഡുകള്‍ കേന്ദ്രീകരിച്ച് കൂട്ടമായി തമ്പടിക്കുന്ന പട്ടികള്‍ കാല്‍നട യാത്രക്കാരേയും ഇരുചക്ര വാഹനത്തില്‍ സഞ്ചാരിക്കുന്നവരേയുമാണ് കൂടുതല്‍ അക്രമിക്കുക.
ഫോര്‍ട്ട്‌കൊച്ചി കുട്ടികളുടെ പാര്‍ക്കില്‍ ഇപ്പോള്‍ സഞ്ചാരികളേക്കാളേറെ പട്ടികളെയാണ് കാണാന്‍ കഴിയുക. അവധി ദിനങ്ങളില്‍ കുട്ടികളുമൊത്ത് പാര്‍ക്കില്‍ എത്തുന്നവര്‍ ഇത് മൂലം ഭീതിയിലാണ്. പാര്‍ക്കില്‍ പല കോണുകളിലായി തമ്പടിക്കുന്ന പട്ടികള്‍ ഏത് സമയത്താണ് അക്രമ സ്വഭാവം പുറത്തെടുക്കുകയെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടികളെ പാര്‍ക്കില്‍ സ്വതന്ത്രമായി കളിക്കാന്‍ വിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രഭാത സവാരിക്കായി പോകുന്നവരും നായശല്യം മൂലം വലയുകയാണ്. ഒറ്റക്ക് പോകാതെ ഇപ്പോള്‍ കൂട്ടമായാണ് ആളുകള്‍ പ്രഭാത സവാരിക്കിറങ്ങുന്നത്.പ്രഭാത പ്രാര്‍ത്ഥനക്കായി ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും നായ ശല്യം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്.
തെരുവ് നായകളുടെ നിയന്ത്രണത്തിനായി നഗരസഭ നടപ്പാക്കിയ പദ്ധതികള്‍ പശ്ചിമ കൊച്ചിയില്‍ കാര്യക്ഷമമല്ലന്ന് ആക്ഷേപമുണ്ട്.കുമ്പളങ്ങി,ചെല്ലാനം പഞ്ചായത്തുകളും തെരുവ് നായ്ക്കള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.തെരുവ് നായ അക്രമത്തില്‍ പ്രതിഷേധിച്ച പി ഡി പി മാര്‍ച്ച് നടത്തി . തെരുവ് നായ അക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ജില്ല കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. പിഡിപി ജില്ലാ പ്രസിഡന്റ് വി.എം. അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എ.മുജീബ് റഹ്മാന്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ലാ വൈസ് പ്രസിഡന്റ് സലാം പട്ടേരി, പത്മിനി.ഡി.നെട്ടൂര്‍, അഷറഫ് വാഴക്കാല, ത്വാഹ തൃക്കാക്കര തുടങ്ങിയവര്‍ സംസാരിച്ചു. തൃക്കാക്കര മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ വലയം ചെയ്ത് ജില്ല പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പോലീസ് തടഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  21 minutes ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  an hour ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  an hour ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  2 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  3 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  3 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  3 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  3 hours ago