HOME
DETAILS

ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം നിര്‍മാണം അന്തിമഘട്ടത്തില്‍

  
backup
September 01, 2016 | 5:33 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1


തൊടുപുഴ: കായിക ഭൂപടത്തില്‍ തൊടുപുഴയ്ക്ക് ഇടം നല്‍കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ ആദ്യ സ്‌റ്റേഡിയമാണ് തൊടുപുഴയിലേത്. പിച്ചിന്റെ മിനുക്കുപണിയാണ് ഇനി അവശേഷിക്കുന്നത്. സ്‌റ്റേഡിയത്തിലെ ഡിസംബറില്‍ പന്തുരുളുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആദ്യ പരിശീലന ക്രിക്കറ്റ് കളിയാണ് ഡിസംബറില്‍ നടക്കുന്നത്.
തൊടുപുഴ നഗരത്തില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ തെക്കുംഭാഗം ജംഗ്ഷനു സമീപം 15 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമി നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടു സ്‌റ്റേഡിയങ്ങളില്‍ ആദ്യത്തേതിന്റെ പിച്ച് ഉള്‍പ്പെടെ 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
രണ്ടാമത്തെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാകും. പവലിയന്‍ അടക്കം മറ്റു സൗകര്യം ഒന്നര വര്‍ഷത്തിനകം ഒരുക്കും. ഒരേസമയം രണ്ടു കളി നടക്കുന്ന രീതിയിലാണ് രണ്ട് സ്‌റ്റേഡിയങ്ങള്‍ അക്കാദമിയില്‍ വിഭാവനം ചെയ്യുന്നത്. കളിക്കാര്‍ക്ക് താമസത്തിനും ഇന്‍ഡോര്‍ പരിശീലനത്തിനുമുള്ള സൗകര്യങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനകം ആരംഭിക്കും. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടെ ഹരിത സ്‌റ്റേഡിയമായാണ് നിര്‍മാണം. കെസിഎ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടം ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ്.
2015 ഏപ്രില്‍ 14നാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അക്കാദമിയുടെ ആദ്യഘട്ട നിര്‍മാണത്തിന് 25 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലായാണ് പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം. രണ്ടു സ്‌റ്റേഡിയത്തിന്റെയും കൂടി പുറം ചുറ്റളവ് ഒരു കിലോമീറ്ററിലധികം വരും. ഒരു ആംഫീബിയന്‍ തിയറ്ററും 200 പേര്‍ക്കിരിക്കാവുന്ന മറ്റൊരു തിയറ്ററും ഉണ്ടാകും. ഇന്‍ഡോര്‍ പരിശീലന സൗകര്യം, ബാസ്‌കറ്റ്ബാള്‍-വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം, 400 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഏരിയ, ബില്യാര്‍ഡ്‌സിനും സ്‌നൂക്കറിനും ആവശ്യമായ സൗകര്യം, കഫറ്റീരിയകള്‍, അതിഥികള്‍ക്ക് താമസിക്കാന്‍ 20 മുറികള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, 4000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, സ്‌പോര്‍ട്‌സ് മ്യൂസിയം എന്നിവയും അക്കാദമിയുടെ ഭാഗമായി നിര്‍മ്മിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  a month ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  a month ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  a month ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  a month ago
No Image

'അത്ഭുതകരമാണ്, എന്തൊരു കളിക്കാരനാണ് അവൻ'; ബ്രസീൽ ഫോക്കസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹ

Football
  •  a month ago
No Image

പതിനൊന്ന് വയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ കേസ്; പിതാവിന് 178 വർഷം കഠിന തടവ് 

Kerala
  •  a month ago
No Image

'അദ്ദേഹം ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല'; സഊദി ബസ് ദുരന്തത്തിൽ മരണപ്പെട്ട യുഎഇ പ്രവാസിയുടെ മകൻ മദീനയിലെത്തി

Saudi-arabia
  •  a month ago
No Image

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം; പിന്നാലെ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.ഐ.എം

Kerala
  •  a month ago
No Image

ദുബൈയിൽ ട്രക്കുകൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു; അപകടങ്ങളുടെ എണ്ണത്തിൽ വൻ കുറവ്

uae
  •  a month ago
No Image

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്

Kerala
  •  a month ago