HOME
DETAILS
MAL
വികലാംഗര്‍ക്കായി മത്സരപരീക്ഷാ പരിശീലനം
backup
September 01 2016 | 17:09 PM
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വികലാംഗര്‍ക്ക് വേണ്ടിയുളള പ്രത്യേക എം പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്കായി 25 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സിയും അതിനു മുകളില്‍ യോഗ്യതയുളളതും നെയ്യാറ്റിന്‍കര , കാട്ടാക്കട എക്‌സ്‌ചേഞ്ച് പരിധിയലുളളതുമായ അംഗപരിമിത ഉദ്യോഗാര്‍ഥികള്‍ നെയ്യാറ്റിന്‍
കരയില്‍ വികലാംഗര്‍ക്കു വേണ്ടിയുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ് മെന്റ് ഓഫീസര്‍ അറിയിച്ചു.
അവസാന തീയതി ഈ മാസം ആറ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2220484.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."