HOME
DETAILS

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

  
Web Desk
November 24, 2024 | 1:00 PM

Saudi Arabia Imposes Travel Ban on Expats Until Investigation is Complete

റിയാദ്: ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സഊദി അറേബ്യ. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) വൈകാതെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലെ വ്യവസ്ഥകളിലൊന്നാണിത്. 

ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളിലോ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളിലോ ഭക്ഷണശാലകള്‍ കര്‍ശന നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നത് നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുകയാണ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവും, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും. ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉപകരണമോ വസ്തുവോ വൃത്തിയാക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിച്ച് കളയുകയോ ചെയ്യുന്നത് നിരോധിക്കും, കൂടാതെ നിയമലംഘനത്തിന് ക്രിമിനല്‍ ശിക്ഷാ നടപടികള്‍ പ്രകാരം ശിക്ഷ ഉറപ്പാക്കും.

ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ടാലോ കണ്ടെത്തിയാലോ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ രാജ്യം വിടാന്‍ അനുവദിക്കരുത്. മാത്രമല്ല, ബന്ധപ്പെട്ട അധികൃതര്‍ക്ക് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരിയായ ലിസ്റ്റ് നല്‍കണം. തുടര്‍ന്ന് കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ തൊഴിലാളികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള അപേക്ഷ അതോറിറ്റി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും. ഭക്ഷ്യ നിയമത്തിലെ ഈ പുതിയ ഭേദഗതികളില്‍, അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം അറിയുന്നതിനായി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിര്‍ദേശങ്ങള്‍ ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Saudi Arabia has imposed a travel ban on expatriates until the investigation into food poisoning cases is complete. This move aims to prevent individuals involved in the cases from leaving the country until the investigation is finished.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഈ ക്രിസ്മസിന് നാടണയാൻ മടിച്ച് പ്രവാസികൾ; പകരം യാത്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്

uae
  •  8 days ago
No Image

മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു

uae
  •  8 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ 'അജ്ഞാത വോട്ടര്‍മാര്‍' കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍; പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പി മണ്ഡലങ്ങളില്‍ 

Kerala
  •  8 days ago
No Image

തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും

Kerala
  •  8 days ago
No Image

 ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

Kerala
  •  8 days ago
No Image

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

Kerala
  •  8 days ago
No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  8 days ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  8 days ago
No Image

ഹിന്ദുത്വവാദികൾ പ്രതികളായ അജ്മീർ ദർഗ സ്ഫോടനക്കേസ്; വീണ്ടും തുറക്കാൻ സുപ്രിംകോടതി നിർദേശം

National
  •  8 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ആക്രമിച്ചത് 15 ഓളം പേര്‍, സ്ത്രീകള്‍ക്കും പങ്ക്

Kerala
  •  8 days ago