HOME
DETAILS

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

  
Web Desk
November 27 2024 | 15:11 PM

18 people were bitten by a street dog at Kannur railway station

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുകയാണ്.18 പേർക്കാണ് തെരുവുനായയുടെ കടിയേറ്റിരിക്കുന്നത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്ക് നേരെയാണ് തെരുവുനായ ആക്രമണം നേരിട്ടത്. നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ചു. വസ്ത്രം കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. 

സ്റ്റേഷന്റെ മുൻപിൽ  പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച്  പികൂടാനുള്ള ശ്രമം നടത്തിയിരുന്നു.  കോർപറേഷനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ഒടുവിൽ ഒരു നായയെ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു. എന്നാൽ തല്ലിക്കൊന്ന നായ അല്ല തങ്ങളെ കടിച്ചതെന്ന് കടിയേറ്റവർ പറയുന്നു. റയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റയിൽവേയുടെ പരാതി. ഉത്തരവാദിത്വം റയിൽവേക്കെന്ന് കോർപ്പറേഷനും പറഞ്ഞു ഒഴിയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  5 hours ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  6 hours ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  6 hours ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  6 hours ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  7 hours ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  8 hours ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  8 hours ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  8 hours ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  9 hours ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  10 hours ago