HOME
DETAILS

മാരക കീടനാശിനികള്‍ക്കെതിരേ കാംപയിനുമായി കൃഷിവകുപ്പ്

  
backup
September 01 2016 | 18:09 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86-4

തൊടുപുഴ: വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാനായി കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു. 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയിനില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയും രാസകീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യവിപത്തുകളെക്കുറിച്ചും രാസകീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും മറ്റു കൃഷിരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും.

സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികളെക്കുറിച്ചും നിയന്ത്രണവിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പ്പനക്കാര്‍ക്കും അവബോധം നല്‍കും.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തിപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കീടനാശിനി വിതരണ വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും. നിരോധിത കീടനാശിനികളോ വില്‍പ്പനക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന ശിക്ഷാനടപടികള്‍ കൈക്കൊള്ളും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍ മേലില്‍ കൃഷി ഓഫിസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍നിന്ന് കര്‍ഷകര്‍ക്ക് വില്‍പ്പന നടത്താന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരം ഡിപ്പോകളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിന് ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃഷി ഡയരക്ടര്‍ നിര്‍ദേശം നല്‍കി.

അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

ഇതിനുപുറമെ, സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. മലയോര ജില്ലകളുടെ തോട്ടങ്ങളിലും മറ്റും കീടനാശിനി വിതരണക്കാര്‍ മാരകകീടനാശിനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായും അത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരം പരാതികളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ ശക്തമായി നടപടി കൈക്കൊള്ളും.

കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യാന്‍ പാടില്ല. കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷിവകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തുന്നതും അനുവദനീയമല്ല.

കാംപയിന്‍ വഴി കീടനാശിനികളുടെ ഉപയോഗം ക്രമമായി കുറയ്ക്കുന്നതിനും കീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതനകൃഷി മുറകളെ സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  20 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago