ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ സഊദിയ കാറ്ററിങ്
മക്ക: മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പുണ്യ സ്ഥലങ്ങളില്‍ ഭക്ഷണം വിതറണം ചെയ്യാന്‍ സഊദി എയര്‍ലൈന്‍സ് കാറ്ററിങ് കമ്പനി തയാറെടുക്കുന്നു. ഈ വര്‍ഷം പത്തു ലക്ഷം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു ആരംഭിക്കുന്ന പദ്ധതി ഘട്ടം ഘട്ടമായി പുണ്യസ്ഥലങ്ങളിലെ കാന്റീനുകള്‍ ഇല്ലാതാക്കുന്നതിനുള്ള മുന്നോടിയായാണ് തുടങ്ങുന്നത്. ആദ്യമായായാണ് സഊദിയ കാറ്ററിങ് കമ്പനി മക്കയില്‍ ഭക്ഷണ വിതരണത്തിന് രംഗത്തെത്തുന്നത്. വരും വര്‍ഷങ്ങളില്‍ വിപുലമായ സംവിധാനത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും കൂടുതല്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സഊദിയ കാറ്ററിങ് വിഭാഗം വ്യക്തമാക്കി.
പുണ്യ സ്ഥലങ്ങളില്‍ നിന്നും കാന്റീനുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് അധികൃതരുടെ പദ്ധതി. സഊദിയ കാറ്ററിങ് പദ്ധതി പ്രകാരം ചൂടുള്ള ഭക്ഷണം നല്‍കാന്‍ സാധിക്കും. ഇതിനായി പ്രത്യേകം വാഹനങ്ങളും അടുത്ത വര്‍ഷം ഒരുക്കും. മുപ്പതു ദശലക്ഷം ഭക്ഷണ പൊതികള്‍ ഒരുക്കാന്‍ തങ്ങള്‍ക്കു പ്രാപ്തിയുണ്ടെന്നു സഊദിയ കാറ്ററിങ് മേധാവി വിജ്ദി അല്‍ ഉബാന്‍ പറഞ്ഞു. സഊദിയ കാറ്ററിങ്, ലിയാഫ അല്‍ ബലദുല്‍ അമീന്‍ കമ്പനി എന്നീ കമ്പനികളുമായി സഹകരിച്ചു വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇതോടെ ഭക്ഷ്യ വിഷബാധ തടയാനും വിതരണം കൂടുതല്‍ കാര്യ ക്ഷമമാക്കാനും സാധിക്കും. അറഫയില്‍ പ്രത്യക കേന്ദ്രമുണ്ടാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ചുരുങ്ങിയ നിലയില്‍ ഇതിന്റെ ട്രയല്‍ നടന്നിരുന്നു. പിന്നീട് ഗവര്‍ണര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെയാണ് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നതെന്ന് മക്ക വികസന അതോറിറ്റി ജനറല്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ ഫാലിഹ് വ്യക്തമാക്കി.
കാലാവസ്ഥാ നിരീക്ഷണത്തിനു പുതിയ സംവിധാനം
മക്ക: ഹജ്ജ് സമയത്തെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മനസിലാക്കാനായി പുതിയ സംവിധാനം സജ്ജീകരിക്കുന്നു.
തീര്‍ഥാടകര്‍ക്ക് സമയാ സമയങ്ങളില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് ഉതകുന്ന പുതിയ ഇലക്ട്രോണിക്‌സ് സംവിധാനം വഴി മിനായിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നേരിട്ടുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ഓരോ മണിക്കൂറിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ പുതുക്കി കൊണ്ടിരിക്കുന്ന സംവിധാനം മക്ക, മദീന, ജിദ്ദ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലെ ഹജ്ജ് സമയത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലഭ്യമായിരിക്കും. ഈ വിവരങ്ങളാണ് സമയാ സമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മേധാവി ഡോ. അബ്ദുല്‍ അസീസ് അല്‍ ജാസിര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുമായി സഹകരിച്ചു മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുന്ന പദ്ധതി സഊദി സിവില്‍ ഡിഫന്‍സ് നടപ്പിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."