സ്ഥലം പരിശോധന നടത്തി
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ വടക്കയില്‍ ആശാരിക്കല്‍ പ്രദേശത്തെയും കൂത്താളി പഞ്ചായത്തിലെ പൈതോത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലം പണിയുന്നതിനായി അധികൃതര്‍ സ്ഥലം പരിശോധന നടത്തി. കുറ്റ്യാടി ഇറിഗേഷന്‍ കല്ലൂര്‍ ബ്രാഞ്ച് കനാലിന് കുറുകെ വടക്കയില്‍ ഭാഗത്താണ് പാലം നിര്‍മിക്കേണ്ടത്. പേരാമ്പ്ര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെട്ട ഈ ഭാഗങ്ങളിലെ നാട്ടുകാര്‍ യാത്രാ പ്രതിസന്ധിക്ക് പരിഹാരമില്ലാതെ ബുദ്ധിമുട്ടുന്നത് കാലമേറെയായി.
മഴക്കാലത്ത് ഈ പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വേനല്‍കാലത്ത് കനാലിലൂടെ വെള്ളം ഒഴുകുമ്പോള്‍ ഭീതിയോടെയാണ് പിഞ്ചുവിദ്യാര്ഥികളടക്കം യാത്ര ചെയ്യുന്നത്. വാര്‍ഡംഗം ഗോപി മരുതോറ, മുന്‍ പഞ്ചായത്ത് അംഗം ഗോപാലകൃഷ്ണന് തണ്ടോറപ്പാറ എന്നിവര്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കുറ്റ്യാടി ഇറിഗേഷന്‍ അസി. എന്‍ജിനിയര്‍ ഷിജിത്ത്, സുരേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."