HOME
DETAILS

മുളവെട്ടത്ത് അപകടത്തില്‍ തകര്‍ന്ന ലോറി ഇനിയും നീക്കംചെയ്തില്ല

  
backup
September 01 2016 | 22:09 PM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


തൊട്ടില്‍പ്പാലം: ആഴ്ചകള്‍ക്കുമുന്‍പ് പക്രതളം ചുരംറോഡിലെ മുളവെട്ടത്ത് അപകടത്തില്‍ തകര്‍ന്ന ലോറി നീക്കംചെയ്യാന്‍ ഇനിയും നടപടിയായില്ല. നിലവില്‍ ലോറിയുടെ വലിയൊരുഭാഗം റോഡിലേക്കായതിനാല്‍ ഇതിലൂടെ മറ്റുവാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതേതുടര്‍ന്ന് പരിചയക്കുറവുള്ള വാഹനങ്ങള്‍ മേഖലയില്‍ അപകടപ്പെടുന്നതും പതിവായിട്ടുണ്ടണ്ട്. കഴിഞ്ഞദിവസം രണ്ടണ്ടു ബൈക്ക് യാത്രികരാണ് അപകടത്തില്‍പെട്ടത്.
കഴിഞ്ഞ 19ന് പുലര്‍ച്ചെയായിരുന്നു കര്‍ണ്ണാടകയില്‍ നിന്നും കുരുമുളക് തൈകള്‍ കയറ്റി വരികയായിരുന്ന ലോറി ചുരം റോഡിലെ മുളവെട്ടത്ത് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണ്ണാടക ഹസ്സന്‍ ജില്ലയിലെ ആളൂര്‍ സ്വദേശി ചന്ദ്രശേഖര്‍ ഗുരുതരപരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ലോറി ഭാഗികമായും തകര്‍ന്നിരുന്നു. അതേസമയം അപകത്തില്‍പെട്ട ലോറി കുത്തനെ ഇറക്കമിറങ്ങുന്ന ഭാഗത്തായതിനാല്‍ അപ്രതീക്ഷിതമായി വരുന്ന മറ്റു വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നീക്കം ചെയ്യാന്‍ വൈകുന്നത് വീണ്ടും അപകടം ക്ഷണിച്ചുവരുത്തലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ചുരംഡിവിഷന്‍ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയോ ആവശ്യമായ സുരക്ഷാനടപടി സ്വീകരിക്കുകയോ ചെയ്യാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  20 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  20 days ago