HOME
DETAILS
MAL
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
backup
September 01 2016 | 22:09 PM
കോഴിക്കോട്: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങുന്നതിനായി പട്ടിജാതി പട്ടിവര്‍ഗ്ഗ വികസന കോര്പറേഷന് 50,000 രൂപ വരെ വായ്പ നല്കുന്നു. നാലു പലിശ നിരക്കിലുള്ള വായ്പയ്ക്ക് ഉദ്ദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര് അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0495-2767606.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."