ക്ഷേമ പെന്‍ഷനുകളുടെ വിതരണം രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആക്ഷേപം
ഫറോക്ക്: സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണം സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആക്ഷേപം.
ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാനുള്ള തീരുമാനം സി.പി.എം പാര്‍ട്ടി ഫണ്ട് വിതരണം പോലെയാക്കി മാറ്റിയിരിക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
യു.ഡി.എഫുകാരായ ജനപ്രതിനിധികളെ പോലും അറിയിക്കാതെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി പെന്ഷന് തുക നല്‍കുന്നതോടൊപ്പം എല്‍.ഡി.എഫ് സര്‍ക്കാര്‍ നേട്ടമായി ഇതിനെ പ്രചരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാര്‍ വീടുകളില്‍ ചെന്നാണ് പെന്ഷന് തുക കൈമാറുന്നത്.
സി.പി.എം അനുഭാവികളായ ജീവനക്കാര്‍ ഡിവിഷനുകളില്‍ ചെന്ന് ബ്രാഞ്ച് സെക്രട്ടറിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കൂടെയാണ് പെന്ഷന് വിതരണം നടത്തുന്നതയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫറോക്ക് കരുവന്തിരുത്തി മേഖലകളില്‍ കൗണ്‍സിലര്‍മാരെ അറിയിക്കാതെയാണ് പെന്ഷന് വിതരണം നടത്തുന്നതെന്ന് പരാതിയുമായി യു.ഡി.എഫ് ജനപ്രതിനിധികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫറോക്ക് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെന്ഷന് സി.പി.എം പ്രവര്‍ത്തകര്‍ അവരുടെതാക്കി തെറ്റിദ്ധരിപ്പിച്ചാണ് നല്‍കുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍കോയ, കെ.പി അഷ്റഫ്, പി.കെ അബ്ദുല്ലലാം എന്നിവര്‍ പറഞ്ഞു. യു.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളില്‍ സമയത്തിനു പെന്ഷന് വിതരണം നടത്തുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."