സഹപാഠിക്കൊരു വീട് പദ്ധതി സമര്‍പ്പണം ഒന്‍പതിന്
ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സഹപാഠിക്കൊരു വീട് പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ സമര്‍പ്പണം സെപ്റ്റംബര്‍ ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മയിലാണ് വീട് നിര്‍മിച്ചത്. മണ്ണൂര്‍ റെയില്‍ കാരാളി പറമ്പിന് സമീപമാണ് ഏഴ് ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിച്ചത്. ടി.പി റഫീഖ് റഹ്മാനാണ് എന്‍ജിനിയര്‍. ചടങ്ങില്‍ മൂന്നാമത്തെ വീടിന്റെ പ്രഖ്യാപനം വി.കെ.സി മമ്മദ് കോയ എം.എല്‍.എ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയായ തന്മിയത്തുല് ഇസ്ലാം അസോസിയേഷന് പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനാവും. വിദ്യാഭ്യാസ സാമൂഹിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."