HOME
DETAILS
MAL
സ്റ്റേഡിയത്തില്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി
backup
September 01 2016 | 22:09 PM
തിരൂര്‍: താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പോരായ്മകള്‍ കണ്ടെത്തുന്നതിന് നഗരസഭാ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി. നഗരസഭാ എന്‍ജിനീയര്‍ സജീന്ദ്രന്, അസി. എന്‍ജിനീയര്‍ അരുണ്‍ നാരായണന്, ഓവര്‍സിയര്‍ സുധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു പരിശോധന. 15 ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് സെക്രട്ടറിക്കു സമര്‍പ്പിക്കുമെന്നു നഗരസഭ എന്‍ജിനീയര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഉപയോഗ ക്ഷമത പരിശോധിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനു കേരള അത്ലറ്റിക്സ് അസോസിയേഷന്റെ സഹായം തേടിയതായും വൈകാതെ അസോസിയേഷന് പ്രതിനിധികള്‍ സ്റ്റേഡിയം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."