എ.ബി.വി.പി മാര്‍ച്ചിനിടെ ഡി.ഡി.ഇ ഓഫിസിന്റെ കവാടം തകര്‍ന്നു
മലപ്പുറം: വിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എ.ബി.വി.പി നടത്തിയ മാര്‍ച്ചിനിടെ ഡി.ഡി.ഇ ഓഫിസിന്റെ കവാടം തകര്‍ന്നു.
എ.ബി.വി.പി പ്രവര്‍ത്തകരും പൊലിസും തമ്മിലുള്ള ഉന്തിനും തള്ളിനുമിടയിലാണ് പൊലിസ് സ്ഥാപിച്ച ബാരിക്കേട് വീണ് ഡി.ഡി.ഇ ഓഫിസിന്റെ ഗേറ്റിന്റെ ഒരുവശത്തെ കാലിന് ഇളക്കം സംഭവിച്ചത്. നേരത്തെത്തന്നെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ സിമന്റ് കട്ടകള്‍ ഉന്തിനും തള്ളിനും ഇടയില്‍ അടര്‍ന്ന് വീഴുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെ കലക്ടറേറ്റ് പടിക്കല്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. സമരക്കാര്‍ എത്തുന്നതിനു മുമ്പേ ഡി.ഡി.ഇ ഓഫിസ് കാവടത്തില്‍ ബാരിക്കേട് വെച്ച് പൊലിസ് പ്രതിരോധം തീര്‍ത്തിരുന്നു.
മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ സമരം എ.ബി.വി.പി വിഭാഗ് സംഘടന സെക്രട്ടറി ദീപു നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കണ്‍വീനര്‍ ടി.വി അഭിലാഷ് അധ്യക്ഷനായി. ടി.വിഷ്ണു, വിപി ശ്രീജിത്ത്, രോഹിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."