HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

  
December 15, 2024 | 2:01 PM

KSU Protests Against Education Departments Stance on Exam Paper Leak

കോഴിക്കോട്: ക്രിസ്മസ് അര്‍ധവാര്‍ഷിക പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് കെഎസ്‌യു.

ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്, സ്വകാര്യ ട്യൂഷന്‍ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണം, പരീക്ഷ റദ്ദാക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണം എന്നെല്ലാമാണ് കെഎസ് യു ആവശ്യപ്പെടുന്നത്.
 
അധ്യാപകരും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ചേര്‍ന്നുള്ള ഒത്തുകളിയുണ്ട്, ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ലോബിയെ നിലക്ക് നിര്‍ത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം. കൂടാതെ ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക നിക്ഷേപം, കള്ളപ്പണ ഇടപാടുകള്‍ തുടങ്ങിയവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ പരീക്ഷയുടെ തലേദിവസങ്ങളില്‍  ചോദ്യങ്ങള്‍ വിശകലനം നടത്തുന്നത് ഒഴിവാക്കണമെന്നും കെഎസ്‌യു പറഞ്ഞു.

The Kerala Students Union (KSU) is protesting against the Education Department's decision not to cancel the exam despite a paper leak, with the union gearing up for a demonstration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  4 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  4 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  4 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  4 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  4 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  4 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  4 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  4 days ago