HOME
DETAILS

ബിവറേജസിന് മുന്നിലെ തര്‍ക്കത്തില്‍ പക; റാന്നിയില്‍ യുവാവിനെ കാര്‍ കയറ്റിക്കൊന്നു

  
December 16, 2024 | 6:25 AM

a-young-man-was-killed-by-a-car-in-pathanamthitta

റാന്നി: റാന്നിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലിസ് തിരച്ചില്‍ തുടങ്ങി. ബവ്‌റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അമ്പാടിയെ കാറിടിക്കുന്നത്. റോഡപകടത്തില്‍ മരണപ്പെട്ടതായാണ് ആദ്യം പൊലിസ് കരുതിയത്. പിന്നീടാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും വ്യക്തമായത്. 

റാന്നി ഇട്ടിയപ്പാറ ബവ്‌റിജസ് ഔട്ട്ലെറ്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് അമ്പാടിയും പ്രതികളും തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്ന് മന്ദമരുതിയിലേക്കു പോയ അമ്പാടി കാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു. പിന്നാലെ കാറില്‍വന്ന പ്രതികള്‍ അമ്പാടിയെ ഇടിച്ചുവീഴ്ത്തി. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. പരുക്കേറ്റ അമ്പാടിയെ പ്രതികള്‍ തന്നെയാണ് കാറില്‍ കയറ്റി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ രാത്രിയോടെ മരിച്ചു. 

ഇതിനുശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നാലെ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഒളിവിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  a day ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  a day ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  a day ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  a day ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  a day ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  a day ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  a day ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  a day ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  a day ago