സപ്ലൈകോ ഓണം-ബലിപെരുന്നാള്‍ ഫെയര്‍ ആരംഭിച്ചു
കണ്ണൂര്‍: സപ്ലൈകോയുടെ ഓണം ബലിപെരുന്നാള്‍ ഫെയര്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്കൂള്‍ ജൂബിലി ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. ആദ്യവില്പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സമേഷ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ലിഷ ദീപക്ക്, വായക്കാടി ബാലകൃഷ്ണന്, സി.പി സന്തോഷ് കുമാര്‍, വി.വി പുരുഷോത്തമന്, എ.എം ഗീത, കെ റസിയ സംബന്ധിച്ചു.
ജില്ലയില്‍ നാല് താലൂക്കുകളിലായി ഈമാസം 13 വരെ ഫെയര്‍ നടക്കും. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുളള സാധനങ്ങള്‍ ലഭിക്കും. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ പ്രത്യേക സമ്മാന പദ്ധതിയുമുണ്ട്. 300 രൂപയുടെ ശബരി ഉല്‍പ്പന്നങ്ങളടക്കം 2,000 രൂപയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും. 2,000 രൂപയ്ക്ക് മുകളിലുളള ഓരോ 1000 രൂപയ്ക്കും ഒരോ ഗിഫ്റ്റ് കൂപ്പണ്‍ അധികമായും നല്‍കും. വിജയിക്ക് അഞ്ച് പവന് സ്വര്‍ണ നാണയം ലഭിക്കും. ജില്ലയിലെ വിജയികള്‍ക്ക് ഒരു പവന് സ്വര്‍ണ നാണയം വീതവും സമ്മാനമായുണ്ട്. ബി. പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."