HOME
DETAILS

ബൈക്ക് യാത്രികനായ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ക്രൂരമര്‍ദ്ദനം, കമ്പികൊണ്ട് കണ്ണിനടിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം നല്‍കി

  
Web Desk
December 18, 2024 | 4:57 AM

Man Attacked by Mob on Road in Valamboor Near Mankada  Incident Details

മങ്കട: യുവാവിന് നടുറോഡില്‍ ആള്‍ക്കൂട്ട ആക്രമണം. മങ്കടക്ക് സമീപം വലമ്പൂരിലാണ് സംഭവം. ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഇരുപതോളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കരുവാരകുണ്ട് പുല്‍വെട്ട സ്വദേശി ഷംസുദ്ദീന്‍(40) ആണ് ആക്രമണത്തിനിരയായത്. 

ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പുലാമന്തോളില്‍ ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംസുദ്ദീന്‍. ഇതിനിടെ വലമ്പൂരില്‍വെച്ച് മുമ്പില്‍ പോയ ബൈക്ക് നടുറോഡില്‍ സഡന്‍ബ്രേക്കിട്ട് നിര്‍ത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്.

വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ പോകാന്‍ അനുവദിച്ചില്ല. വെള്ളം ചോദിച്ചപ്പോള്‍ നാട്ടുകാരില്‍ ഒരാള്‍ കുപ്പിവെള്ളം നല്‍കി. എന്നാല്‍ അക്രമികള്‍ ഇത് പിടിച്ചുവാങ്ങി അതില്‍ തുപ്പിയിട്ട് കുടിക്കാന്‍ പറഞ്ഞു. ഒടുവില്‍ കരുവാരകുണ്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. 

മുഖം വെട്ടിച്ചതിനാല്‍ കണ്ണിന് മുകളിലാണ് അടിയേറ്റത്. ഇവിടെ 10 തുന്നലുണ്ട്. കാഴ്ചക്ക് നേരിയ മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്. ശംസുദ്ദീന്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ മുഹമ്മദലിയുടെ പരാതിയില്‍ മങ്കട പൊലിസ് കേസെടുത്തിട്ടുണ്ട്.

 

A man, identified as Shamsudeen (40), was brutally attacked by a group of around 20 individuals on a road in Valamboor, near Mankada. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago