HOME
DETAILS

സംഭല്‍ ഷാഹി മസ്ജിദിലെ പുരാതന കിണര്‍ പിടിച്ചെടുത്ത് ജില്ലാഭരണകൂടം; പൊലിസിനേയും വിന്യസിച്ചു

  
Web Desk
December 18 2024 | 05:12 AM

District Authorities Take Control of Ancient Well at Sambhal Shahi Mosque in Lucknow

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദില്‍ പുതിയ കടന്നു കയറ്റവുമായി ജില്ലാ ഭരണകൂടം. മസ്ജിദിലെ പുരാതന കിണര്‍ പിടിച്ചെടുത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടി. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേര്‍ന്ന കിണറാണ് പിടിച്ചെടുത്തിരിക്കുന്നത്. വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി അംഗശുദ്ധി വരുത്താനുള്ള വെള്ളമെടുത്തിരുന്ന കിണറാണിത്. 

കിണറില്‍ ജില്ലാ ഭരണകൂടം മോട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല കിണറിന് ചുറ്റും പൊലിസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ കിണറില്‍നിന്ന് വിഗ്രഹങ്ങള്‍ ലഭിച്ചെന്ന് പൊലിസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കിണറില്‍ പൊലിസ് പരിശോധന നടത്തിയേക്കും.

അതേസമയം, അധികൃതരുടെ നീക്കത്തെ എതിര്‍ത്ത് ജില്ലാ കലക്ടര്‍ക്ക് മസ്ജിദ് കമ്മിറ്റി വക്കീല്‍ നോട്ടിസ് അയച്ചു. തലമുറകളായി മസ്ജിദ് പരിസരത്തിന്റെ അവിഭാജ്യ ഘടകമാണ് കിണര്‍ എന്നും അത് പിടിച്ചെടുക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ തനിക്ക് ഇതുവരെ മസ്ജിദ് കമ്മിറ്റിയുടെ വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. കമ്മിറ്റിയുടെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു. 'ആരാണ് അവര്‍. രജിസ്റ്റര്‍ ചെയ്തതാണോ ന്നെ് പോലും ഉറപ്പില്ലാത്ത കമ്മിറ്റി' എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രതികരണം.

സംഭല്‍ ഷാഹി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സംഭലില്‍ അധികൃതര്‍ കയ്യേറ്റ നടപടി തുടരുകയാണ്.

കഴിഞ്ഞ നവംബര്‍ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

In a controversial move, district authorities in Lucknow have seized control of an ancient well at the Sambhal Shahi Mosque. The well, located near the mosque's eastern wall, was used by worshippers to draw water for purification before prayers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

Kuwait
  •  5 days ago
No Image

അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്

Cricket
  •  5 days ago
No Image

നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്

International
  •  5 days ago
No Image

യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോ​ഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

National
  •  5 days ago
No Image

രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം

Cricket
  •  5 days ago
No Image

കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ

Kerala
  •  5 days ago
No Image

മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം

Football
  •  5 days ago
No Image

കേരളത്തിൽ നാളെ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  5 days ago
No Image

സെലക്ടർമാർ കാണുന്നുണ്ടോ! രഞ്ജിയിലും കളംനിറഞ്ഞാടി കരുൺ നായർ

Cricket
  •  5 days ago
No Image

റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  5 days ago