സെറ്റോ സയാഹ്ന ധര്‍ണ നടത്തി
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുക, സര്‍വീസിലുള്ള എല്ലാ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍കരണവും ചുവപ്പ് വല്കരണവും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ചായിരുന്ന ധര്‍ണ. ജില്ലാ ചെയര്മാന് ഉമാശങ്കര്‍ അധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ പി.എ പത്മകുമാര്‍, വി.സി സത്യന്, പി.എസ് ഗിരീഷ്കുമാര്‍, സുരേഷ്ബാബു വാളല്‍, ബേബി നാപ്പള്ളി, രമേശന് മാണിക്യന്, ബിനു കോറോത്ത്, എം.വി രാജന്, ഒ.എം ജയചന്ദ്രന്, വി മനോജ്, കെ.കെ രമാദേവി, സി.ജി ഷിബു, ടി അജിത്കുമാര്‍, കെ ജ്യോതിനാഥന്‍, അബ്രഹാം കെ.മാത്യു, സി.എസ് സുജീഷ്കുമാര്‍, ലൈജു ചാക്കോ, ടി പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."