HOME
DETAILS

സഞ്ചാരിപ്രാവിന്റെ വംശനാശം: ചിത്ര പ്രദര്‍ശനം സമാപിച്ചു

  
backup
September 02, 2016 | 1:00 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%a8%e0%b4%be


കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പക്ഷികളുടെ വിഭിന്ന ഭാവങ്ങളും ചേഷ്ടകളും ഒപ്പിയെടുത്ത പക്ഷിചിത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രദര്‍ശനം സമാപിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍ കാണാന്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തി. ഫോട്ടോകളില്‍ ഏറെയും  കേരളത്തില്‍ കാണപ്പെടുന്നവയെങ്കിലും ആഫ്രിക്കയിലെ സെക്രട്ടറി പക്ഷി മുതല്‍ ന്യൂഗിനിയയില്‍ മാത്രമുള്ള പറുദീശാപക്ഷികള്‍ വരെ ശേഖരത്തിലുണ്ട്. 35 പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.എന്‍.എ പെരുമാളിന്റെ വെള്ളിമൂങ്ങയും എ.വി അഭിജിത്തിന്റെ മലമുഴക്കി വേഴാമ്പലും കെ ജയറാമിന്റെ മയിലും ഡോ. എം.കെ അഭിലാഷിന്റെ കൃഷ്ണപരുന്തും പ്രവീണ്‍ മോഹന്‍ദാസിന്റെ പ്രണയനൃത്തം ചെയ്യുന്ന സാരസങ്ങളും ശാന്തി രാധാകൃഷ്ണന്റെ പെലിക്കനുകളും മറ്റും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ്.
1914 സെപ്തംബര്‍ ഒന്നിന് വംശനാശമടഞ്ഞ സഞ്ചാരിപ്രാവിന്റെ നീറുന്ന ഓര്‍മകളാണ് പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ ആധാരശ്രുതി. ഈ ഭൂമുഖത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പക്ഷികളുടെ 100 ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം വംശനാശം സംഭവിച്ച് കഴിഞ്ഞ അഞ്ച് പക്ഷികളുടെ പെയിന്റിംഗുകളും പ്രദര്‍ശനത്തിലുണ്ട്.
ഇനിയൊരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നുള്ള പക്ഷികളില്‍ എത്ര ബാക്കിയുണ്ടാവുമെന്ന് ചോദിച്ച് കൊണ്ടാണ് പ്രദര്‍ശനം സമാപിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരക്ക് വംശനാശവും ജീവന്റെ ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. പ്രശസ്ത പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഇ കുഞ്ഞികൃഷ്ണന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  7 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  7 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  7 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  7 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  7 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  7 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  7 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  7 days ago