HOME
DETAILS

ആഴ്സണലിന്‌ കനത്ത തിരിച്ചടി; സൂപ്പർതാരം പരിക്കേറ്റ് പുറത്തായി

  
December 28, 2024 | 5:54 AM

Arsenal Have Big Setback Bukayo Saka Injury

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ ജയം. ഇപ്സ്വിച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണൽ കീഴടക്കിയത്. മത്സരം വിജയിച്ചെങ്കിലും ആഴ്‌സണൽ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ഇംഗ്ലണ്ട് സൂപ്പർതാരം ബുക്കയോ സാക്ക രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലതു കാലിനു പരിക്കേറ്റ സാക്ക ശസ്ത്രക്രിയക്ക് വിധേയനാവുകയും മാർച്ച് മാസത്തോളം വരെ പുറത്തിരിക്കേണ്ടിവരും. 

നിലവിൽ ഈ സീസണിൽ ആഴ്സണലിന്റെ മുന്നേറ്റത്തിൽ ഗോളുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും മിന്നി തിളങ്ങിയ താരമാണ് സാക്ക. അതുകൊണ്ട് തന്നെ സാക്കയുടെ അഭാവം നീണ്ട വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടിയായിരിക്കും നൽകുക.

മത്സരത്തിൽ ആഴ്സണലിനായി ജർമൻ താരം കൈ ഹാവേർട്സ് ആണ് ഗോൾ നേടിയിരുന്നത്. മത്സരത്തിൽ ആദ്യ പകുതിയിൽ ഇരുപത്തി മൂന്നാം മിനിറ്റിൽ ആയിരുന്നു സാക്ക ലക്ഷ്യം കണ്ടത്. വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ആഴ്സണലിന്‌ സാധിച്ചു. നിലവിൽ 18 മത്സരങ്ങളിൽ നിന്നും പത്തു വിജയവും ആറ് സമനിലയും രണ്ട് തോൽവിയും അടക്കം 36 പോയിന്റാണ് ആഴ്സണലിന്റെ കൈവശമുള്ളത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  3 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  3 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  3 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 days ago