HOME
DETAILS

വീഴാതെ വാലറ്റം; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണ

  
Web Desk
December 29 2024 | 09:12 AM

Nathan Lyon and Scott Boland Great Partnership in 10th Wicket Against India

മെൽബൺ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ 333 റൺസിന്റെ ലീഡുമായി ഓസ്‌ട്രേലിയ. നാലാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 228 റൺസിന്‌ ഒമ്പത് വിക്കറ്റുകൾ എന്ന നിലയിലാണ് ഉള്ളത്. മത്സരത്തിൽ ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റിലെ കൂട്ടുകെട്ടാണ് ഏറെ ശ്രദ്ധേയമായത്. 173 റൺസിന്‌ ഒമ്പത് വിക്കറ്റ് എന്ന നിലയിൽ നിന്നും മികച്ച കൂട്ടുകെട്ടിലൂടെ നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും ചേർന്ന് സ്കോർ 228 റൺസിൽ എത്തിക്കുകയായിരുന്നു. ലിയോൺ 54 പന്തിൽ 41 റൺസും ബോളണ്ട് 65 പന്തിൽ പത്തു റൺസും നേടിയാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്നിങ്സിന്റെ പത്താം വിക്കറ്റിൽ രണ്ട് താരങ്ങളും 50ൽ കൂടുതൽ പന്തുകൾ നേരിടുന്നത്. ഇതിനു മുമ്പ് ഇത്തരത്തിലൊരു സംഭവം ടെസ്റ്റ് ക്രിക്കറ്റിൽ നടന്നത് 1961ൽ ആയിരുന്നു. ലാഹോറിൽ നടന്ന ഇംഗ്ലണ്ട്-പാകിസ്ഥാൻ മത്സരത്തിലായിരുന്നു ഇങ്ങനെയൊരു സംഭവം ആദ്യമായി നടന്നത്. പാകിസ്ഥാൻ താരങ്ങളായ അഫാഖ് ഹുസൈനും ഹസീബ് അഹ്‌സനും ആണ് പത്താം വിക്കറ്റിൽ 50ൽ കൂടുതൽ പന്തുകൾ നേരിട്ടത്. 

ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ മാർനസ് ലബുഷാനെ അർദ്ധ സെഞ്ച്വറി നേടി. 139 പന്തിൽ 70 റൺസാണ് താരം നേടിയത്. പാറ്റ് കമ്മിൻസ് 90 പന്തിൽ 41 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 

ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യ 369 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  4 days ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  4 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  4 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  4 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  4 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  4 days ago