HOME
DETAILS

വിരമിച്ചാലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല; ഓസ്‌ട്രേലിയയിൽ കളംനിറഞ്ഞാടി വാർണർ

  
Web Desk
December 31, 2024 | 7:10 AM

David Warner Great Performance in Big Bash League

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് ഇന്നിഗ്‌സിയുമായി സൂപ്പർതാരം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടേഴ്സിന് വേണ്ടിയാണ് താരം മികച്ച പ്രകടനം നടത്തിയത്. മെൽബൺ റെനഗേഡ്സിനെതിരെ 57 പന്തിൽ പുറത്താവാതെ 86 റൺസാണ് വാർണർ അടിച്ചെടുത്തത്. 10 ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. 

ഈ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമാണ് വാർണർ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ വാർണറിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് ഇനിയും ക്രിക്കറ്റിൽ പലതും ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചിരിക്കുകയാണ് വാർണർ. 

മത്സരത്തിൽ എട്ട് റൺസിനായിരുന്നു സിഡ്‌നി വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മെൽബണിനു 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ. സിഡ്‌നിയുടെ ബൗളിങ്ങിൽ വെസ് അഗർ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിയൽ സാംസ് രണ്ട് വിക്കറ്റും ടോം ആൻഡ്രൂസ്, ക്രിസ് ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. 

മെൽബണിന്റെ ബാറ്റിങ്ങിൽ 20 പന്തിൽ 40 റൺസ് നേടിയ ലോറി ഇവാൻസ് മാത്രമാണ് പിടിച്ചു നിന്നത്. നാല് സിക്സുകളാണ് താരം നേടിയത്. ജേക്ക് ഫ്രേസർ മക്ഗുർക്ക് 27 പന്തിൽ 26 റൺസും ടോം റോജേഴ്‌സ് 17 പന്തിൽ പുറത്താവാതെ 23 റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  12 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  12 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  13 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  14 hours ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  14 hours ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  14 hours ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  15 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  15 hours ago