HOME
DETAILS
MAL
കണ്ണൂരില്‍ ബോംബ് പൊട്ടി യുവാവിന് ഗുരുതര പരുക്ക്
backup
September 02 2016 | 08:09 AM
പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരുക്കേറ്റു. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുള്‍ റസാക്കി (45) നാണ് പരുക്കേറ്റത്. ഗുരുതര പരുക്കുള്ള അബ്ദുള്‍ റസാക്കിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെയാണ് സംഭവം.
സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാട് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനംം ഉണ്ടായത്. സ്ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്റെ തലക്ക് മുഖത്തും കാലുകള്‍ക്കും ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയില്‍ പൊലിസ് വിശദമായ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."