HOME
DETAILS

പരോള്‍ തടവുകാരന്റെ അവകാശം; പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല: എം.വി ഗോവിന്ദന്‍

  
January 01, 2025 | 9:46 AM

kodi-suni-parole-mv-govindan

കണ്ണൂര്‍: ടി.പി വധക്കേസ് പ്രതി കൊടിസുനിക്ക് പരോള്‍ അനുവദിച്ചത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണ്. അത് ഇല്ലാതാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ. അതിനെന്ത് ചെയ്യാനാ. ഒരാള്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കണമെന്നോ പരോള്‍ കൊടുക്കാന്‍ പാടില്ലെന്നോ... അങ്ങനെ ഒരു തരത്തിലുമുള്ള ഇടപെടലും സി.പി.എം. നടത്തില്ല. ഞങ്ങള്‍ക്കത് ബാധകമല്ല. അതെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ പാര്‍ട്ടിയിടപെടേണ്ട കാര്യമില്ല. ആരേയും സംരക്ഷിക്കേണ്ട കാര്യമില്ല. പരോള്‍ തടവുകാരന്റെ അവകാശമാണ്. അത് ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല.' എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കൊലക്കേസ് പ്രതിയുടെ ?ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago