HOME
DETAILS

സംസ്ഥാന സ്കൂൾ കലോത്സവം: അപ്പീലുകാരോട്  അപ്പീലില്ലാതെ 'വെട്ടിനിരത്തൽ' - മത്സരാർഥികൾ നിരാശയിൽ

  
കെ.മുഹമ്മദ്‌ റാഫി 
January 02, 2025 | 5:28 AM

State School Art Festival Dismissal without appeal to the appellants

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ ഇത്തവണ അപ്പീലുകളിലൂടെ എത്തുന്ന മത്സരാർഥികളുടെ എണ്ണം കുറയും. ഈ മാസം നാലിനു ആരംഭിക്കുന്ന സ്കൂൾ കലോത്സവത്തിൽ 249 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കുമ്പോൾ അപ്പീലുമായി എത്തുന്നവരുടെ എണ്ണം 249 ആണ്. കോട്ടയം, വയനാട് ജില്ലകളിൽ നിന്നാണ് കുറവ് അപ്പീലുകൾ. ഏഴ് എണ്ണം വീതം. ജില്ലാ കലോത്സവങ്ങളിൽ തെരഞ്ഞെടുക്കപ്പെടാതെ പോയവർ വിധിയിൽ അപാകതക്കെതിരേ നൽകിയ അപ്പീലിലും വ്യാപകമായി വെട്ടിനിരത്തലുകൾ നടന്നുവെന്നാണ് ആരോപണം. 

ജില്ലയിൽ ഗ്രേഡ് നേടിയവരുടെ അപ്പീലുകൾ തള്ളിയപ്പോൾ ഒരു ഗ്രേഡും നേടാത്തവർ അപ്പീൽ വഴി മത്സരിക്കാൻ എത്തുന്നുണ്ട്. തലസ്ഥാന ജില്ലയിലടക്കം ചില ഡാൻസ് ഇനങ്ങളിൽ മാത്രമാണ് അപ്പീലുകൾ കൂടുതലായി അനുവദിച്ചിട്ടുള്ളത്.
നേരത്തെ ജില്ലാതലങ്ങളിൽ അപ്പീല്‍തുക 1000 ആയിരുന്നു. ഇത്തവണ 5000 ആയി വര്‍ധിപ്പിച്ചിരുന്നു. 1566 അപ്പീലുകളാണ് ലഭിച്ചത്. 

ഇതുവഴി മാത്രം 78,30,000 രൂപയാണ് ലഭിച്ചത്. ഇതിൽ 249  അപ്പീലുകള്‍ മാത്രമാണ് അനുവദിച്ചത്. അപ്പീലുകൾ വ്യാപകമായി തള്ളിയതോടെ മത്സരാർഥികൾ നിരാശയിലാണ്. പലരും കോടതിയെ സമീപിച്ചിട്ടുമുണ്ട്. പലരും സ്വാധീനമുപയോഗിച്ച് അപ്പീലുകളിൽ ഇടം നേടിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

 

ജില്ല തിരിച്ചുള്ള കണക്ക് 
(അപ്പീലുകളുടെ എണ്ണം, അനുവദിച്ചത്, എന്ന ക്രമത്തിൽ) 


1.തിരുവനന്തപുരം     213   -     33

2.കൊല്ലം      129 -   13

3.പത്തനംതിട്ട         68  -  8

4.ആലപ്പുഴ       76   -   12

5.കോട്ടയം      63   -   7

6.ഇടുക്കി     38    -  9

7.എറണാകുളം       77  -   9

8.തൃശൂർ     138 -    27

9.പാലക്കാട്      139  -  19

10.മലപ്പുറം      140  -    25

11.കോഴിക്കോട്     243   - 44

12.വയനാട്      42  -   7

13 കണ്ണൂർ       43  -   21

14.കാസർകോട്     76   -  15



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  8 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  8 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  8 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  8 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  8 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  8 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  8 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  8 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  8 days ago