HOME
DETAILS

'അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി' കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍ 

  
Web Desk
January 02 2025 | 07:01 AM

Opposition Leader VD Satheesan Accuses Kerala Financial Corporation of Corruption in Deal with Anil Ambanis Company

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ
 (കെ.എഫ്.സി)  അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്‍ നല്‍കിയെന്നാണ് ആരോപണം. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കുന്നു. വ്യവസായ ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2018 ഏപ്രില്‍ 19ന് നടന്ന കെ.എഫ്.സിയുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത്. 201819 ലെ കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് ബോധപൂര്‍വ്വം വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നിയമ പ്രകാരം റിസര്‍വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാവൂ എന്നും ബോണ്ടിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആണെങ്കില്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2018-19 സാമ്പത്തിക വര്‍ഷത്തെ കെ.എഫ്.സി ബോര്‍ഡ് മീറ്റിംഗ് നടന്നത് 2018 ജൂണ്‍ 18നാണ്. പക്ഷെ അംബാനി കമ്പനിയില്‍ 2018 ഏപ്രില്‍ 19ലെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ഏപ്രില്‍ 26നാണ് പണം നിക്ഷേപിച്ചിരുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....

justin
  •  4 hours ago
No Image

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

National
  •  4 hours ago
No Image

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

International
  •  4 hours ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല

Kerala
  •  5 hours ago
No Image

വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

Kerala
  •  5 hours ago
No Image

സി.എ.ജിയെ സർക്കാർ നേരിട്ട് നിയമിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

National
  •  5 hours ago
No Image

പന്തീരങ്കാവ് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; പിതാവ് ഉൾപെടെ നാലുപേർക്ക് ​ഗുരുതര പരുക്ക്

Kerala
  •  5 hours ago
No Image

കൊല്ലത്തെ വിദ്യാർഥിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പക; പ്രതി തേജസും ഫെബിന്റെ സഹോദരിയും ഒന്നിച്ച് പഠിച്ചവർ

Kerala
  •  6 hours ago
No Image

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

കറന്റ് അഫയേഴ്സ്-17-03-2025

PSC/UPSC
  •  13 hours ago