HOME
DETAILS

പണിമുടക്കിലെ കാഴ്ചകള്‍...

  
backup
September 02 2016 | 17:09 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


യാത്രക്കാര്‍ക്ക് സഹായമായി ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍
കൊച്ചി: റെയില്‍വേ സ്‌റ്റേഷനുകളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും രോഗികള്‍ക്കും സഹായമായി ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ വിദേശീയരൂള്‍പ്പടെ നൂറു കണക്കിനു യാത്രക്കാരെ ഇവര്‍ തങ്ങളുടെ സ്വന്തം വാഹനങ്ങളില്‍ അതാതു സ്ഥലങ്ങളില്‍ എത്തിച്ചു. സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ 18 വാഹനങ്ങളും ഫ്രീഡം ഓഫ് മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ 12 ഓളം വാഹനങ്ങളുമാണ് യാത്രക്കാര്‍ക്ക് സഹായമായി ഉണ്ടായിരുന്നത്.
പതിവില്‍ നിന്നു വ്യത്യസ്ഥമായി രോഗികളായവരെ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തി അവരവരുടെ വാഹനത്തില്‍ ആശുപത്രിയിലും തിരികെ വീടുകളിലുമെത്തിച്ചു. ഡയാലിസിസ് ചെയ്യാന്‍ ലക്ഷദ്വീപില്‍ നിന്നെത്തിയ രോഗിയേയും കുടുംബത്തെയും അമൃത ആശുപത്രിയില്‍ എത്തിച്ചു. വിദേശീയരുള്‍പ്പടെ നാനൂറിലധികം യാത്രക്കാര്‍ക്കാണ് ഇവര്‍ സഹായമൊരുക്കിയത്.

പതിവ് തെറ്റിച്ച് വെളിമാര്‍ക്കറ്റ് അടപ്പിച്ചു
പള്ളുരുത്തി: പൊതുപണിമുടക്കില്‍ പള്ളുരുത്തി വെളിമാര്‍ക്കറ്റ് സമരക്കാര്‍ ഇത്തവണ അടപ്പിച്ചു. പണിമുടക്കായാലും ഹര്‍ത്താലായാലും പള്ളുരുത്തി വെളിമാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കും.
വാര്‍ത്തകളില്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ആശ്രയിക്കുന്നത് ഈ മാര്‍ക്കറ്റായിരിന്നു. ഇന്നലത്തെ പൊതുപണിമുടക്കിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് സമരക്കാര്‍ അടപ്പിക്കുകയായിരിന്നു.

രക്തമെത്തിക്കാന്‍ ആംബുലന്‍സ്
കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് രക്തമെത്തിക്കാന്‍ ആംബുലന്‍സുമായി ഒരു സംഘം.
അവശ്യക്കാര്‍ക്ക് രക്തമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സന്നദ്ധ സംഘമായ ബ്ലഡ് ഡോണേഴ്‌സ് കേരള എറണാകുളത്തിന്റെ അംഗങ്ങളാണ് ആംബുലന്‍സ് വാടകയ്ക്ക് എടുത്തു വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമായ രക്തമെത്തിച്ചു നല്‍കിയത്.
രാവിലെ അങ്കമാലിയില്‍ നിന്നാരംഭിച്ച ആംബുലന്‍സ് സര്‍വീസ് കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും ആശുപത്രികളിലെ രോഗികള്‍ക്ക് ആശ്വാസമായി. കറുകുറ്റി സഹകരണ ബാങ്കിന്റെ ആംബുലന്‍സാണ് സര്‍വീസിനായി എടുത്തതെന്നു ബി.ഡി.കെ എറണാകുളം കോഓര്‍ഡിനേറ്റര്‍ ജിഷ്ണു രാജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  2 months ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  2 months ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  2 months ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  2 months ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  2 months ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  2 months ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  2 months ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 months ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 months ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 months ago