HOME
DETAILS

ഇസ്‌റാഈല്‍ ബന്ദിയുടെ വീഡിയോ പുറത്തു വിട്ട് ഹമാസ്; മകളുടെ മോചനത്തിനായി നെതന്യാഹുവിനോട് അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍

  
Web Desk
January 05, 2025 | 10:07 AM

Hamas Releases Video of Israeli Soldier Held in Gaza Family Appeals for His Release

ഗസ്സ സിറ്റി: 2023 ഒക്ടോബറില്‍ ഗസ്സയില്‍ തടവിലാക്കിയ ഇസ്‌റാഈല്‍ ബന്ദിയുടെ വിഡിയോ പുറത്തു വിട്ട് ഹമാസ്.  ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ശനിയാഴ്ചയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തിയതിയില്ലാത്ത മൂന്നര മിനിറ്റ് വിഡിയാണ് പുറത്തു വന്നിരിക്കുന്നത്. 19കാരിയും ഇസ്‌റാഈല്‍ സൈനികയുമായ ലിറി അല്‍ബാഗ് തന്റെ മോചനം ഉറപ്പാക്കാന്‍ ഇസ്‌റാഈലി സര്‍ക്കാറിനോട് ഹീബ്രുവില്‍ സംസാരിക്കുന്നതാണ് വീഡിയോ.

പിന്നാലെ മകളുടെ മോചനത്തിനായി മുന്നോട്ടു വരണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ലിറിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ബന്ദികളുടെ മോചനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് അവര്‍ അപേക്ഷിച്ചു. 'ഞങ്ങള്‍ പ്രധാനമന്ത്രിയോടും ലോക നേതാക്കളോടും എല്ലാ തീരുമാനങ്ങളെടുക്കുന്നവരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. നിങ്ങളുടെ സ്വന്തം മക്കളെപ്പോലെ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്' കുടുംബം പ്രസ്താവനയില്‍ പറയുന്നു. 

'ഞങ്ങളുടെ ധീരയായ ലിറി അതിജീവിക്കുന്നതും അവള്‍ ജീവനുവേണ്ടി യാചിക്കുന്നതും ഞങ്ങള്‍ കണ്ടു. അവള്‍ ഞങ്ങളില്‍ നിന്ന് നിരവധി ഡസന്‍ കിലോമീറ്റര്‍ അകലെയാണ്. 456 ദിവസമായിട്ടും അവളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികള്‍ ആണ് അതെന്നതു പോലെ ബന്ദികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക. ലിറി ജീവിച്ചിരിപ്പുണ്ട്. ജീവനോടെ തിരികെ വരണം. അത് നിങ്ങളുടെ തീരുമാനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.'അവര്‍ പറഞ്ഞു.

 In a new development, Hamas has released a video of 19-year-old Israeli soldier Liri Albag, who has been held captive in Gaza since October 2023. The video, released by Hamas' military wing, Al-Qassam Brigades, shows Albag speaking in Hebrew, urging the Israeli government for his release. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  14 days ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  14 days ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  14 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  14 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  14 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  14 days ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  14 days ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  14 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  14 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  14 days ago