HOME
DETAILS

അറുതിയില്ലാത്ത വംശഹത്യ; ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ മരണ മഴ, ഒരു കുഞ്ഞ് കൂടി മരവിച്ചു മരിച്ചു

  
Farzana
January 06 2025 | 07:01 AM

Israel Intensifies Attacks on Gaza 88 Dead in 24 Hours Amid Ongoing Peace Talks

ഗസ്സ സിറ്റി: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തിവരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള മധ്യസ്ഥചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനൊപ്പം ഗസ്സയില്‍ ആക്രമണം വര്‍ധിപ്പിച്ച് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 88 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. 

ഗസ്സയിലെ ദാറുല്‍ ബലായില്‍ കാണാതായ 15 പേരടങ്ങുന്ന കുടുംബത്തിന്റെ മൃതദേഹംകൂടി കണ്ടെത്തിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയത്. തകര്‍ന്ന മൂന്നുനില കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് കുട്ടികളടക്കമുള്ളവരുടെ 15 മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

മധ്യ ഗസ്സയിലെ നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. നവജാതശിശുവിന് ഗുരുതരമായി പരുക്കേറ്റു. വടക്കന്‍ ഗസ്സയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എഴുത്തുകാരന്‍കൂടിയായ മുഹമ്മദ് ഹിജാസിയാണ് കൊല്ലപ്പെട്ടത്. 

ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കില്‍ കൂട്ട റെയ്ഡും തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 20 ഫലസ്തീനികളെയാണ് ഇവിടെനിന്ന് ഇസ്‌റാഈല്‍ പിടിച്ചുകൊണ്ടുപോയത്. ഇതിനകം പതിനായിരത്തിലേറെ പേരെയാണ് ഇത്തരത്തില്‍ 14 മാസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം കൊണ്ടുപോയത്.

ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ആരോഗ്യസംവിധാനങ്ങള്‍ സമ്പൂര്‍ണമായി താറുമാറായ ഗസ്സയില്‍ ഒരു നവജാത ശിശുകൂടി മരവിച്ചുമരിച്ചു. ഈ ശൈത്യകാലം തുടങ്ങിയതോടെ ഇത്തരത്തില്‍ മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി. കുഞ്ഞിന്റെ മാതാവ് അല്‍ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും പ്രസവിച്ച ശേഷം ഒരുദിവസം പോലും കുഞ്ഞിനൊപ്പമുള്ള നിമിഷം ആസ്വദിക്കാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പതിവുപോലെ രാത്രി തന്റെ അടുത്താണ് കുഞ്ഞ് കിടന്നിരുന്നത്. രാത്രി അനക്കമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട് നോക്കുമ്പോള്‍ മരിച്ചതായാണ് കാണുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു.

2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ തുടങ്ങിയ ആക്രമണം 455 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ടവരുടെ ആകെയെണ്ണം 45,805 ആയി. 109,064 പേര്‍ക്കാണ് പരുക്കേറ്റത്.  2024ല്‍ ഗസ്സയിലെ 815 പള്ളികളാണ് ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്. 19 ഖബര്‍സ്ഥാനുകളും തകര്‍ത്തു. മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. 

സയണിസ്റ്റ് ആക്രമണം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതുസംബന്ധിച്ച് ദോഹ ആസ്ഥാനമായി ചര്‍ച്ചകള്‍ നടക്കുന്നതായും അനുകൂല പ്രതികരണമാണുള്ളതെന്നും ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രിയുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ ചര്‍ച്ചനടത്തി.

 

The death toll in Gaza has risen to 88 in just 24 hours as Israel intensifies its attacks while peace talks aimed at halting the ongoing violence continue. The latest casualties include 15 members of a family from Darul Balayil, whose bodies were discovered under the rubble of a collapsed three-story building. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  4 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  4 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  4 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  4 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  4 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  4 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  4 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  4 days ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  4 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  4 days ago