HOME
DETAILS

5 വർഷം കാട്ടുമൃഗങ്ങളുടെ കലിപ്പിൽ പൊലിഞ്ഞത് 486 മനുഷ്യജീവൻ

  
അശ്‌റഫ് കൊണ്ടോട്ടി
January 07, 2025 | 2:54 AM

In 5 years 486 human lives were lost in the wild animals

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 486 പേരെന്ന് വനം വകുപ്പിന്റെ കണക്ക്. 39,484 തവണയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടായത്. ഇതിൽ 486 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 5323 പേർക്ക് പരുക്കേറ്റു.17,06,473 ഹെക്ടർ കൃഷി നാശവുമുണ്ടായി.

 2019-20 വർഷത്തിൽ 92 പേരും 2020-21 വർഷത്തിൽ 88 പേരും കൊല്ലപ്പെട്ടു. 2021-22 വർഷത്തിൽ കൊല്ലപ്പെട്ടത് 114 പേരാണ്. 2022-23 ൽ 98 പേർക്കും 2023-24 വർഷത്തിൽ 94 പേർക്കും ജീവൻ നഷ്ടമായി. കഴിഞ്ഞ ഡിസംബർ 17നാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കൊടിയാട്ട് എൽദോസ് (40) കൊല്ലപ്പെട്ടത്. 

11ന് തൃശൂർ വെള്ളിക്കുളങ്ങര വനമേഖലയിൽ ആദിവാസി സ്ത്രീ മീനാക്ഷി (70)യും കൊല്ലപ്പെട്ടു. കരുളായിയിൽ ശനിയാഴ്ചയാണ് ചോലനായ്ക്കർ വിഭാഗത്തിൽപെട്ട യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.   കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യക്കുരുതി തുടരുമ്പോഴും സർക്കാർ നിസംഗത പാലിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുള്ളിപ്പുലി, കടുവ തുടങ്ങിയവയാണ് കൂടുതൽ അക്രമകാരികളാകുന്നത്. 

   കാലാവസ്ഥ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ തുടർച്ച നഷ്ടമാകൽ, വിദേശ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയാണ് കാട്ടിലെ മൃഗങ്ങൾ പുറത്തെത്തുന്നതിന് കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. 
എന്നാൽ, ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാവശ്യമായ മുൻകരുതലുകളൊന്നും ഫല പ്രദമാകുന്നില്ല.

 

കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി പദ്ധതിക്ക്  അനക്കമില്ല
മലപ്പുറം: മനുഷ്യ-വന്യമൃഗ സംഘർഷമില്ലാതാക്കുന്നതിന് അഞ്ച് വർഷ കാലയളവിലേക്ക് നടപ്പാക്കാൻ തയാറാക്കിയ 620 കോടിയുടെ പദ്ധതി കടലാസിൽ. സംസ്ഥാന വനം, റവന്യൂ വകുപ്പ് മന്ത്രിമാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് നേരിട്ട് കേന്ദ്ര വനംവകുപ്പ് മന്ത്രിക്ക് പദ്ധതി സമർപ്പിച്ചത്. 

എന്നാൽ, ഒരുവർഷമാകുമ്പോഴും ഇതിൽ നടപടികളായിട്ടില്ല.    വനത്തിനകത്ത് ചെക്ക് ഡാമുകൾ, വാച്ച് ടവറുകൾ, ജനവാസ കേന്ദ്രങ്ങളിൽ സൗരോർജ വിളക്കുകൾ, സോളാർ വേലികളടക്കം സ്ഥാപിക്കാനായി 110 കോടിയുടെ കിഫ്ബി ഫണ്ട് അനുമതിയുണ്ട്. ഇവയുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  15 days ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  15 days ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  15 days ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  15 days ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  15 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  15 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  15 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  15 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  15 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  15 days ago


No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  15 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  15 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  15 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  15 days ago