HOME
DETAILS

അറസ്റ്റിന് പിന്നാലെ പി.വി അൻവറിന് യു.ഡി.എഫിൽ സ്വീകാര്യതയേറി

  
Laila
January 07 2025 | 03:01 AM

PV Anwar was accepted in UDF after his arrest

കോഴിക്കോട്: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് മാർച്ചിന് പിന്നാലെയുണ്ടായ അറസ്റ്റിനെ തുടർന്ന് പി.വി അൻവർ എം.എൽ.എക്ക് യു.ഡി.എഫിൽ സ്വീകാര്യതയേറുന്നു. ആദ്യഘട്ടത്തിൽ അൻവറിനോട് താൽപര്യം കാണിക്കാതിരുന്ന നേതാക്കൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിനെ തള്ളാൻ പറ്റാത്ത അവസ്ഥയായി. സി.പി.എമ്മിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടുന്ന അൻവറിനെ ഇനിയും മാറ്റിനിർത്തരുതെന്ന വികാരം യു.ഡി.എഫിൽ ശക്തമാണ്.

അതേസമയം, അറസ്റ്റ് വിഷയത്തിൽ അൻവറിനെ പിന്തുണച്ചെങ്കിലും യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ശക്തമാണ്. അൻവർ സർക്കാരിനും സി.പി.എമ്മിനും എതിരാണെങ്കിലും ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയത് മുന്നണിക്ക് ക്ഷീണമായെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നടത്തിയ പരാമർശങ്ങൾ അൻവറിന് വിനയാവുകയായിരുന്നു. പിന്നീടുള്ള അൻവറിന്റെ പല നീക്കങ്ങളെയും യു.ഡി.എഫ് സംശയദൃഷ്ടിയോടെയാണ് കണ്ടത്. 

സംസ്ഥാന വനനിയമ ഭേദഗതിക്കെതിരേ അൻവർ സംഘടിപ്പിച്ച ജനകീയ യാത്രയിൽ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചത് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെയായിരുന്നു. എന്നാൽ  വിമർശനം ഉയർന്നതോടെ അപ്പച്ചൻ പിൻമാറി.
അൻവറിന്റെ കാര്യത്തിൽ കരുതലോടെ നീങ്ങണമെന്നാണ് സതീശന്റെ നിലപാട്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അൻവറിനെ ഒപ്പം കൂട്ടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിന് തൊട്ടുപിന്നാലെ യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെല്ലാം അൻവറിന് പിന്തുണയുമായി രംഗത്തെത്തി. 

അൻവറിലൂടെ നഷ്ടപ്പെട്ട യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റായ നിലമ്പൂർ തിരിച്ചുപിടിക്കാൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം യു.ഡി.എഫിൽ ശക്തമാണ്. അതിനിടെ, അൻവറിനെ യു.ഡി.എഫിൽ എടുക്കണമെന്ന ആവശ്യവുമായി സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ രംഗത്തെത്തി. അൻവറിന്റെ അറസ്റ്റ്  നിർണായക രാഷ്ട്രീയ വഴിത്തിരിവ് ആണെന്നാണ് സി.പി ജോൺ പ്രതികരിച്ചത്.

എന്നാൽ അൻവറിനെ തിടുക്കപ്പെട്ട് മുന്നണിയിൽ എടുക്കേണ്ട എന്നാണ് ആർ.എസ്.പിയുടെ നിലപാട്. അൻവറിന് കൃത്യമായ രാഷ്ട്രീയമില്ലെന്നും ഓരോ ദിവസവും ഓരോ ഇടത്താണെന്നും അതുകൊണ്ട് ഭാവിയിൽ എന്തുസംഭവിക്കുമെന്ന് ഭയമുണ്ടെന്നുമാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞത്.  അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യെ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ യു.ഡി.എഫിലെ ഭൂരിഭാഗം നേതാക്കളും. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനെ ആരും പരസ്യമായി എതിർക്കുന്നില്ല. 

തുടക്കത്തിൽ ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസുമായും തമിഴ്‌നാട്ടിലെ ഡി.എം.കെയുമായും അൻവർ സഖ്യസാധ്യതകൾ തേടിയിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസുമായി അടുക്കാൻ അൻവർ തീരുമാനിച്ചത്. 
എന്നാൽ ഈ നീക്കത്തിനും കാര്യമായ പിന്തുണ കിട്ടിയില്ല. അതിനിടെയാണ് സർക്കാരിനെതിരേ പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിൽ അൻവറിന്റെ അറസ്റ്റുണ്ടായത്. തന്നെ പൂർണമായി തള്ളിയ യു.ഡി.എഫ് നടപടിയിലൂടെ രൂപപ്പെട്ട പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ താൽക്കാലികമായെങ്കിലും മറികടക്കാൻ അറസ്റ്റ് അൻവറിന് സഹായകമായി.

അൻവറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയിലുള്ള കോൺഗ്രസിനുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി അൻവർ സ്വയം തിരുത്തണമെന്നാണ് ബൽറാം ആവശ്യപ്പെട്ടത്.  

താൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യു.ഡി.എഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്നും ബൽറാം കുറിപ്പിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  3 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  3 days ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  3 days ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  3 days ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  3 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  3 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  3 days ago