HOME
DETAILS

താമരശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്, പരുക്കേറ്റയാളുടെ പോക്കറ്റില്‍ എം.ഡി.എം.എ

  
January 09, 2025 | 8:48 AM

jeep-accident-at-thamarassery-churam-police

വൈത്തിരി: താമരശ്ശേരി -വയനാട് ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശി ഇര്‍ഷാദ്, ഹാഫിസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.നാട്ടുകാര്‍ ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് യുവാക്കളെ പുറത്തെത്തിച്ചത്.

അതേസമയം, പരുക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീപ്പിനുള്ളില്‍ നടത്തിയ പരിശോധനയിലും എം.ഡി.എം.എ കണ്ടെടുത്തു. രണ്ട് പാക്കറ്റ് എം.ഡി.എം.എയാണ് കിട്ടിയത്. ഇവര്‍ താമസിച്ചിരുന്ന ഇടത്തും ജീപ്പ് മറിഞ്ഞ് വീണ സ്ഥലത്തും പൊലീസ് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും വാഹനം ആരുടേതാണ് എന്നതുമടക്കമുള്ള കാര്യങ്ങളില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a day ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  a day ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  a day ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  a day ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  a day ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  a day ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  a day ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a day ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  a day ago