HOME
DETAILS

മാലാഖയുടെ മായാജാലം തുടരുന്നു; പോർച്ചുഗലിൽ കിരീട പോരിനൊരുങ്ങി ഡി മരിയ

  
Web Desk
January 09, 2025 | 11:28 AM

angel di maria great performance in portuguese league

പെസോവ: പോർച്ചുഗീസ് ലീഗ് കപ്പ് ഫൈനലിലേക്ക് മുന്നേറി ബെനിഫിക്ക. ബ്രാഗയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ബെനിഫിക്ക കലാശപോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ബെനിഫിക്കക്കായി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ നടത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബെനിഫിക്ക മൂന്ന് ഗോൾ നേടിക്കൊണ്ട് എതിരാളികളെ കീഴടക്കിയിരുന്നു. 

മത്സരത്തിന്റെ 27ാം മിനിറ്റിൽ ഡി മരിയയാണ് ബെനിഫിക്കക്കായി ആദ്യ ഗോൾ നേടിയത്. ഒരു മിനിറ്റിനു ശേഷം അൽവാരോ കരേരാസിലൂടെ ബെൻഫിക്ക രണ്ടാം ഗോളും നേടി. പിന്നീട് 37ാം മിനിറ്റിൽ ഡി മാറിയിലൂടെ മൂന്നാം ഗോളും നേടിയതോടെ ബെനിഫിക്ക ആദ്യപകുതിയിൽ തന്നെ വിജയിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 78ാം മിനിറ്റിൽ ജോനാറ്റോസ് സേവ്യർ സ്മിത്ത് ഒലിവേര നോറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാക്കിയുള്ള നിമിഷണങ്ങളിൽ 10 ആളുകളുമായാണ് ബ്രാഗ കളിച്ചത്. 

മത്സരത്തിൽ ബെനിഫിക്ക സർവ്വാധിപധ്യമാണ് നടത്തിയിരുന്നത്. മത്സരത്തിൽ 61 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കി ബെനിഫിക്ക 21 ഷോട്ടുകൾ ആണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാനും ബെനിഫിക്കക്ക് സാധിച്ചു. ബ്രാഗക്ക് ഒരു ഷോട്ട് മാത്രമാണ് ബെനിഫിക്കയുടെ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  9 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  9 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  9 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  9 days ago
No Image

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ; വാഹനം പിടിച്ചെടുക്കും: മുന്നറിയിപ്പുമായി അബൂദബി പൊലിസ്

latest
  •  9 days ago
No Image

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും

Kerala
  •  9 days ago
No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  10 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  10 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago