HOME
DETAILS

ജസ്റ്റിസ് യാദവിന്റെ വിദ്വേഷപ്രസംഗം: ഹൈക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി; നടപടികളിലേക്ക് നീങ്ങി സുപ്രിംകോടതി

  
January 10 2025 | 01:01 AM

judge hate speech Supreme Court seeks report from HC

ന്യൂഡല്‍ഹി: വി.എച്ച്.പി യോഗത്തില്‍ പങ്കെടുത്ത് മുസ് ലിംകള്‍ക്കും ഭരണഘടനയ്ക്കും എതിരേ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പ്രസംഗിച്ചതില്‍ ഹൈക്കോടതിയുടെ റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി. അലഹാബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അരുണ്‍ ഭാന്‍സാലിക്ക് കത്തെഴുതിയാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം 17ന് ജഡ്ജിയെ സുപ്രിംകോടതി കൊളീജിയം വിളിപ്പിച്ചിരുന്നു. ജസ്റ്റിസ് യാദവിനെതിരേ കൊളീജിയം കടുത്ത നടപടിയാണ് സ്വീകരിച്ചിരുന്നത്. ജഡ്ജി പരസ്യമായി മാപ്പുപറയണമെന്ന് കൊളീജിയം ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങള്‍ ആണ് ജഡ്ജിയില്‍നിന്നുണ്ടായതെന്ന് വിലയിരുത്തിയ കൊളീജിയം, ജുഡീഷ്യറിയുടെ അന്തസ്സ് നിലനിര്‍ത്തണമെന്നും അതിന് പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും മാപ്പപേക്ഷ ഇല്ലാതിരുന്നതോടെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചും പുതിയ വിവരങ്ങള്‍ ആവശ്യപ്പെട്ടും സുപ്രിംകോടതി ഇടപെടല്‍ നടത്തിയത്.

സിറ്റിങ് ജഡ്ജിയില്‍നിന്നുണ്ടായ ദുര്‍നടപ്പിന്റെ പേരില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ജഡ്ജിയെ സ്ഥലം മാറ്റുന്നതും നീക്കംചെയ്യാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശചെയ്യുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് നിലവില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്. ജഡ്ജിയെ നീക്കുന്ന നടപടിക്ക് ആഭ്യന്തര അന്വേഷണം ആവശ്യമാണ്.

പരാമര്‍ശങ്ങള്‍ ശരിയായ വിധത്തില്‍ എടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ഇക്കാരണത്താല്‍ പൊതുവേദിയിലൂടെ വിശദീകരണം നല്‍കാന്‍ തയാറാണെന്നുമായിരുന്നു യാദവ് കൊളീജിയം മുമ്പാകെ സ്വീകരിച്ചത്. എന്നാല്‍ ഇത് കൊളീജിയം അംഗീകരിച്ചിരുന്നില്ല. പിന്നാലെ കോടതിക്കകത്തും പുറത്തുമുള്ള പെരുമാറ്റത്തില്‍ ജാഗ്രത വേണമെന്ന് ജഡ്ജിയെ ഓര്‍മിപ്പിക്കുകയുമുണ്ടായി. 

അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളില്‍ വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെയാണ് മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മുസ്ലിംകളുടെ മക്കള്‍ക്ക് സഹിഷ്ണുതയുണ്ടാകില്ലെന്നും ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുകയെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയത്. 

Justice Yadav's hate speech: Supreme Court seeks report from High Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം 

Business
  •  a day ago
No Image

പ്രതിദിനം 200 ടൺ കാർബൺ ഉദ്‌വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ

uae
  •  a day ago
No Image

'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്

uae
  •  a day ago
No Image

ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്‌റംഗ്ദളും

National
  •  a day ago
No Image

സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

Saudi-arabia
  •  a day ago
No Image

സർക്കാറിന് തിരിച്ചടി, മുനമ്പം കമ്മീഷൻ  റദ്ദാക്കി; കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി 

Kerala
  •  a day ago
No Image

'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check

Trending
  •  a day ago
No Image

ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഏപ്രിൽ ഒന്ന് മുതൽ

Kerala
  •  a day ago
No Image

പ്രവർത്തനങ്ങൾ സുതാര്യമായാൽ മാത്രം പോര, ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം; പി.എസ്.സി ഓഫിസ് മാന്വൽ രഹസ്യരേഖയല്ല പകർപ്പ് നൽകണമെന്ന് വിവരാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

സിപിഎമ്മിൽ പത്മകുമാറിന് തരംതാഴ്ത്തൽ; കോൺഗ്രസിലെത്തിക്കാൻ ശ്രമം സജീവം

Kerala
  •  a day ago