HOME
DETAILS

പ്രസവിക്കൂ പണം നേടൂ ...റഷ്യയിൽ 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്ക് പ്രസവിച്ചാൽ 81,000 രൂപ

  
Web Desk
January 10, 2025 | 4:00 AM

Russia Offers 1 Lakh Rubles to Students for Giving Birth in Karelia

മോസ്‌കോ: സാധാരണ പ്രസവിച്ചാൽ നമുക്ക് ചിലവ് കൂടുതലാണ്. പ്രസവിക്കുന്നതിന് ലക്ഷം രൂപ ഇങ്ങോട്ട് കിട്ടിയാലോ. എന്നാൽ റഷ്യയിലാണ് സംഭവം. പ്രസവിക്കുന്നതിന് ഒരു ലക്ഷം രൂപയോളമാണ്നൽകുക. ചില വ്യവസ്ഥകളും ഉണ്ട് കേട്ടോ. 

 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്കായി റഷ്യൻ റിപ്പബ്ലിക്കായ കരേലിയയാണ്  ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.  ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുന്നതാണ് പദ്ധതിയെന്ന് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പദ്ധതി .

ഈവർഷം ജനുവരി ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽവന്നു.  പ്രസവിക്കുന്ന സ്ത്രീ 25 വയസിന് താഴെയുള്ളവളായിരിക്കണം. ഒരു പ്രാദേശിക സർവകലാശാലയിലോ, കോളജിലോ മുഴുവൻസമയ വിദ്യാർഥിയും കരേലിയയിലെ താമസക്കാരിയുമായിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ സഹായധനം കിട്ടില്ല.

ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ പ്രസവപ്രോത്സാഹന നയം കൊണ്ടുവരുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതുകൂടാതെ പുടിൻ സർക്കാർ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഉയർത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 6,77,000 റൂബിൾ (5,69,627 രൂപ) നൽകും. കഴിഞ്ഞ വർഷം ഇത് 6,30,400 (5,30,418 രൂപ) റൂബിളായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 8,94,000 റൂബിളും ലഭിക്കും.

In an effort to boost birth rates, Karelia, a Russian republic, is offering 1 Lakh Rubles (around 81,000 INR) to students under 25 who give birth to healthy babies. This initiative aims to address declining birth rates in Russia and incentivize young women to have children. The plan is part of broader efforts by the Russian government to address demographic challenges, according to Moscow Times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago