HOME
DETAILS

വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ് 

  
January 10, 2025 | 7:06 AM

Sharjah Police Launch Smart App for Vehicle Inspection

എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പൊലിസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കിയെന്ന്  എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

റഫീദ് ഓട്ടോമോട്ടീവ് സൊല്യൂഷനും, ഷാർജ പൊലിസും സംയുക്തമായാണ്  ഈ സ്മാർട്ട് ആപ്പ് സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധന, റിമോട്ട് റിന്യൂവൽ തുടങ്ങിയ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ ഈ ആപ്പ് സഹായിക്കും.

ഷാർജ നമ്പർ പ്ലേറ്റുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും, കഴിഞ്ഞ 18 മാസങ്ങൾക്കുള്ളിൽ സാങ്കേതിക പരിശോധനകൾ നടത്തിയിട്ടുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്കും റഫീദ് ആപ്പ് ഉപയോഗിക്കാം.

ഈ ആപ്പിലെ ‘റിമോട്ട് ഇൻസ്‌പെക്ഷൻ’ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വാഹനങ്ങൾക്ക് അപകടങ്ങളിൽപെട്ട് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള വിവിധ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും, സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും. ഈ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള ഇൻസ്‌പെക്ഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

Sharjah Police have introduced a smart app to facilitate vehicle inspection, making it easier for drivers to complete the process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  3 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  3 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  3 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  3 days ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  3 days ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  3 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  3 days ago