HOME
DETAILS

പഞ്ചാബ് എഎപി നേതാവ് ഗുർപ്രീത് ഗോഗി വെടിയേറ്റ് മരിച്ചു

  
Web Desk
January 11, 2025 | 1:36 AM

Punjab AAP MLA Gurpreet Gogi shot dead

ന്യൂഡല്‍ഹി: പഞ്ചാബിലെ എഎപി നേതാവ് ഗുര്‍പ്രീത് ഗോഗി MLA വെടിയേറ്റ് മരിച്ചു. ഇന്നലെ അര്‍ധ രാത്രിയോടെ അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് കുടുംബം അറിയിച്ചത്. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാ ഗോഗിയെ ഉടന്‍ DMC ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മരണം ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ്ങും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു. 

ഗുര്‍പ്രീത് ഗോഗി സ്വയം വെടിവച്ചതാണെന്നു പൊലിസ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം തുടങ്ങി.

2022ലാണ് ഗോഗി എ.എ.പിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതവണ എം.എല്‍.എയായി വിജയിച്ച ഭരത് ഭൂഷണ്‍ അശുവിനെ അട്ടിമറിച്ചാണ് ഗോഗി ലുധിയാന വെസ്റ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 

ഗോഗിയുടെ ഭാര്യ സുഖ്ചയിന്‍കൗര്‍ ഗോഗി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 

കോണ്‍ഗ്രസില്‍നിന്നാണ് ഗോഗി എ.എ.പിയിലെത്തുന്നത്. 58 കാരനായ ഗോഗി മുമ്പ് രണ്ട് തവണയെങ്കിലും ലുധിയാന കോര്‍പ്പറേഷന്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ (നഗര) പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.

ഇന്നലെ വിധാന്‍ സഭാ സ്പീക്കര്‍ കുല്‍ത്താര്‍ സന്ദ്വാനോടൊപ്പം അദ്ദേഹം ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ലോഹ്രി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Punjab AAP MLA Gurpreet Gogi shot dead 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  6 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  6 days ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  6 days ago
No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  6 days ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  6 days ago
No Image

ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

uae
  •  6 days ago
No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  6 days ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

National
  •  6 days ago