
'ഗസ്സയെ ചുട്ടെരിക്കൂ...'അന്ന് ആക്രോശിച്ചു; ഇന്ന് ആളിക്കത്തുന്ന തീക്കടലില്‍ വിലപിക്കുന്നു

വാഷിങ്ടണ്‍: ലോസ് ആഞ്ചല്‍സിലെ കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് വിവരിക്കുന്നതിനിടെ ഹോളിവുഡ് താരം ജെയിംസ് വുഡ്‌സ സി.എന്‍.എന്‍ ചാനലില്‍ വികാരഭരിതനാവുന്നത് ലോകം കണ്ടതാണ്. നേരത്തെ ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുകയും ഗസ്സ വെടിനിര്‍ത്തലിനെ ശക്തമായ എതിര്‍ക്കുകയും ചെയ്തയാളായിരുന്നു ഈ അമേരിക്കന്‍ നടന്‍.
#KillThemAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗസ്സക്കെതിരായ ഇസ്‌റാഈല്‍ യുദ്ധത്തിന് ഇയാള്‍ കയ്യടിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. വെടിനിര്‍ത്തല്‍ നടപ്പാക്കരുതെന്ന് ആഹ്വാനം ചെയ്ത പോസ്റ്റ്. ആരേയും ബാക്കി വെക്കരുതെന്നും എല്ലാവരേയും കൊന്നൊടുക്കണമെന്നും ആക്രോശിച്ച് പോസ്റ്റ് എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഫലസ്തീനികളോട് നടന്‍ കാണിച്ച ക്രൂരതകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്.
ഗസ്സയിലെ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് 'ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം' എന്നായിരുന്നു മാസങ്ങള്‍ക്കുമുന്‍പ് നടന്‍ ആഹ്വാനം ചെയ്തിരുന്നത്. ഇപ്പോഴിതാ തീപിടുത്തത്തില്‍ വുഡ്‌സിന്റെ വീടും ചാരമായിരിക്കുന്നു. രണ്ടു തവണ ഓസ്‌കാര്‍ നാമനിര്‍ദേശം നേടുകയും മൂന്ന് തവണ എമ്മി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ജെയിംസ് വുഡ്‌സ്.
കാലിഫോര്‍ണിയയില്‍ കാറ്റ് ശക്തമായി തുടരുന്നതു മൂലം നിയന്ത്രിക്കാനാകാതെ കാട്ടുതീ പടരുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 13,500 കോടി യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ 11 ആയി.
യു.എസ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി ഇതിനകം കാലിഫോര്‍ണിയ തീപിടിത്തം മാറിയിട്ടുണ്ട്. ആകെ നാശനഷ്ടം 15000 കോടി ഡോളറാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ അക്യുവെതര്‍ അറിയിച്ചു. അമേരിക്ക കണ്ട ഏറ്റവും നാശംവിതച്ച തീപിടിത്തമായി ഇതു മാറുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റോണില്‍ മാത്രം 5000 ല്‍ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പതിനായിരത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തീ വ്യാപിക്കാന്‍ കാരണമായ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആറിടത്താണ് തീപിടിത്തമുണ്ടായത്. ഇവയെല്ലാം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സജീവമായി തുടരുകയാണ്. തീയണയ്ക്കാന്‍ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ ശ്രമം വിഫലമാകുന്ന കാഴ്ചയാണ്. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ശ്രമം. എന്നാല്‍ തീപിടിത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി
uae
• 2 days ago
മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Kerala
• 2 days ago
ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ
uae
• 2 days ago
ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം
Cricket
• 2 days ago
'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം
National
• 2 days ago
യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം
uae
• 2 days ago
വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു
Cricket
• 2 days ago
സോഷ്യൽ മീഡിയ ഉപയോഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
uae
• 2 days ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• 2 days ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• 2 days ago
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
വിസിറ്റ് വിസയില്‍ നിര്‍ണായക മാറ്റവുമായി സഊദി; സിംഗിള്‍ എന്‍ട്രിയോ മള്‍പ്പിള്‍ എന്‍ട്രിയോ എന്നിനി എംബസികള്‍ തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര് ആശങ്കയില്‍
Saudi-arabia
• 2 days ago
വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; ഈദിയ എ.ടി.എം വഴി പെരുന്നാള്‍ പണം പിന്‍വലിക്കാം; സേവനം ഇന്നുമുതല്‍
qatar
• 2 days ago
വേനല്‍മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
Kerala
• 2 days ago
ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്‍ജ പൊലിസ്; വേഷം കെട്ടിച്ച യാചകന് ഒറ്റമണിക്കൂറില്‍ സമ്പാദിച്ചത് 8600 രൂപ
uae
• 2 days ago
'മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്തുകയെന്നത് എന്റെ സ്വപ്നമായിരുന്നു'; മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്താനുള്ള ലൈസന്‍സ് നേടിയ ആദ്യ വനിത, അറിയാം നദാ അല്‍ ഗാംദിയെക്കുറിച്ച്
Saudi-arabia
• 2 days ago
യുഎഇയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇന്നുതന്നെ നിങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം
uae
• 2 days ago
കുട്ടികളുടെ കുറവ്: സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ
Kerala
• 2 days ago
ഇമാമുമാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുത്; നിര്‍ണായക തീരുമാനവുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം
Kuwait
• 2 days ago
മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു
Kerala
• 2 days ago
ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ ഒരു ചുവട് കൂടി, സ്‌പേസ് എക്‌സിന്റെ ദഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഡോക്ക് ചെയ്തു
Science
• 2 days ago