കാലിക്കറ്റ് സര്‍വകലാശാല
പാരാമെഡിക്കല്‍
അസിസ്റ്റന്റ് പ്രൊഫസര്‍, ലബോറട്ടറി ടെക്നീഷ്യന് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെയും സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസിലെയും മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ലബോറട്ടറി ടെക്നീഷ്യന് (ബി.എസ്.സി എം.എല്‍.ടി, ഡിപ്ലോമ ഇന്‍ എം.എല്‍.റ്റി) തസ്തികകളിലേക്കുള്ള അഭിമുഖം സെപ്തംബര്‍ എട്ടിന് രാവിലെ 9.30-ന് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407106.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് വിഷ്വലൈസേഷന്‍ (2015 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് സെപ്തംബര്‍ അഞ്ചു മുതല്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ സെപ്തംബര്‍ 20-നകം ലഭിക്കണം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം റഗുലര്‍ പരീക്ഷ സെപ്തംബര്‍ 20-ന് രാവിലെ 9.30-ന് ആരംഭിക്കും.
എം.എസ്.സി
മാത്തമാറ്റിക്സ് വൈവ
നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് (സി.യു.സി.എസ്.എസ്) വൈവാ വോസി, പ്രോജക്ട് വൈവ എന്നിവ സെപ്തംബര്‍ അഞ്ച് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.കോംബി.ബി.എ (സി.സി.എസ്.എസ്) സപ്ലിമെന്ററിഇംപ്രൂവ്മെന്റ് (നവംബര്‍ 2015) പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 2012 മുതല്‍ പ്രവേശനം (എം, എന്‍ സീരീസ്) വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലും മറ്റുള്ളവര്‍ സാധാരണ ഫോമിലും സെപ്തംബര്‍ 24-നകം അപേക്ഷിക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."