HOME
DETAILS

ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

  
January 12, 2025 | 2:10 PM

Los Angeles is experiencing severe wildfires

ന്യൂയോർക്ക്: യുഎസിലെ ലൊസാഞ്ചലസിൽ പടർന്നു പിടിക്കുന്ന കാട്ടു തീ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നും, സ്ഥിതി കൂടുതൽ വഷളാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

സാന്റ ആന എന്ന വരണ്ട കാറ്റ് വീണ്ടും ശക്തി പ്രാപിക്കും. ഇത് തീ കൂടുതൽ വേ​ഗത്തിൽ പടരാൻ കാരണമാകും. 120 കി.മി വേ​ഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് ലൊസാഞ്ചലസ് കാലാവസ്ഥാ സർവിസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ മാസം 7 നായിരുന്നു കാട്ടു തീ പരടരാൻ തുടങ്ങിയത്. ഇതുവരെ മരിച്ചവരുടെ ഔദ്യോ​ഗിക കണക്ക് 16 ആയി. യഥാർഥ മരണ സംഖ്യ ഇതിലും കൂടുതൽ ആണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

കെന്നത്, ഈറ്റൺ കാട്ടു തീയാണ് പടരുന്നത്. വീടുകൾ ഉൾപ്പെടെ 12,000ത്തിലധികം നിർമിതികൾ ഭാ​ഗികമായോ പൂർണമായോ കത്തി നശിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ലൊസാഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോർണയ സംസ്ഥാനത്തു വ്യാഴാഴ്ച ​ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 1.3 ലക്ഷത്തിലേ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. എട്ട് മാസമായി മഴ ഇല്ലാത്തതിനാൽ ലൊസാഞ്ചലസിലെ കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ഇത് തീ കെടുത്താൻ പ്രയാസം സൃഷ്ടിക്കുന്നു. 

Los Angeles is experiencing severe wildfires, with the situation expected to worsen in the coming days. Stay tuned for updates and follow local authorities' instructions for safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago