HOME
DETAILS

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചേക്കും; നിര്‍ണായക പ്രഖ്യാപനം ഇന്ന് 

  
Farzana
January 13 2025 | 02:01 AM

PV Anwar Likely to Resign as MLA Today Amid TMC Joining Plans

മലപ്പുറം: പി.വി.അന്‍വര്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനമുണ്ടാവുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് സ്പീക്കറെ കണ്ട ശേഷമായിരിക്കും വാര്‍ത്താ സമ്മേളനം.  തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാന്‍ അന്‍വര്‍ ആലോചിക്കുന്നത്.

രാജിക്കത്ത് കൈമാറാനാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ച എന്നാണ് സൂചന. 
സ്വതന്ത്ര എം.എല്‍.എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ആലോചിക്കുന്നത്. 

മമതാ ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ അടി തെറ്റിയാല്‍ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നല്‍കിയതായാണ് വിവരം. നാല് മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടി.എം.സി അന്‍വറിന് നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് പാളയത്തില്‍ നിന്ന് പിണങ്ങിയ ഇറങ്ങിയ അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല. തുടര്‍ന്നാണ് തൃണമൂലില്‍ രാഷ്ട്രീയ അഭയം തേടാനുള്ള അന്‍വറിന്റെ തീരുമാനം.

P.V. Anwar is expected to resign from his MLA position today to avoid disqualification after joining the Trinamool Congress (TMC). 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago