HOME
DETAILS
MAL
സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്
Web Desk
January 15, 2025 | 12:30 PM
കോഴിക്കോട്: കേരള ഫുട്‌ബോള്‍ അസോസിയേന്‍ നടത്തിയ പ്രഥമ സൂപ്പര്‍ ലീഗ് കേരളയുടെ മീഡിയ അവാര്‍ഡ് സുപ്രഭാതം സ്‌പോർട്‌സ് ലേഖകൻ ഹാറൂന്‍ റഷീദിന്. പ്രിന്റ് മീഡിയ വിഭാഗത്തില്‍ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിലെ സമഗ്ര കവറേജിനാണ് പുരസ്‌കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം 'സീന്‍ മാറ്റി എസ്.എല്‍.കെ', 'നിങ്ങളെന്നെ കളിക്കാരനാക്കി' , സൂപ്പറായ ലീഗ്' തുടങ്ങിയ പരമ്പരകളിലൂടെ സൂപ്പര്‍ ലീഗ് കേരളയെ പൂര്‍ണാര്‍ഥത്തില്‍ സുപ്രഭാതത്തിലൂടെ വായനക്കാരിലെത്തിച്ചാണ് ഹാറൂന്‍ റഷീദ് അവാര്‍ഡിന് അര്‍ഹനായത്. വെള്ളിയാഴ്ച (17-1-2025) കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."