HOME
DETAILS

ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

  
Ajay
January 15 2025 | 15:01 PM

Incident of petrol bombs being thrown at sleeping workers Evidence was taken with the accused

പാലക്കാട്: ഒറ്റപ്പാലം വാണിവിലാസിനിയിൽ വീടിന്റെ പൂമുഖത്ത് ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്ക് നേരെ  പെട്രോൾ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചുനങ്ങാട് മനയങ്കത്ത് നീരജിനെയാണ് റെയിൽവേ സ്റ്റേഷന് സമീപവും സംഭവം നടന്ന വീട്ടിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്.

തൊഴിലാളികളെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് കുപ്പിയിൽ പെട്രോൾ നിറച്ച് ഇത് കത്തിച്ചാണ് വീടിൻ്റെ പൂമുഖത്തേക്ക് എറിഞ്ഞതെന്ന് നീരജ് പോലീസിനോട് പറഞ്ഞു. തുടർന്ന് സ്ഥലത്ത് തന്നെ നിന്ന നീരജിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറി പോയ നീരജ് പോകുന്ന വഴി പഞ്ചായത്ത് കിണറിന് സമീപം ഉപേക്ഷിച്ച കത്തി ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. 

താൻ തന്നെയാണ് കത്തി നിർമിച്ചതെന്നും നീരജ് പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്കും തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിലെടുത്തു  . തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെയാണ് സംഭവം നടന്നത്. പൂമുഖത്ത് ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.  സംഭവത്തിൽ കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശി വിഷ്ണു(27), ബാലുശ്ശേരി സ്വദേശി പ്രിയേഷ്(32) എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ നീരജ് കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയും ഇവിടെ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  3 days ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  3 days ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  3 days ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  3 days ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  3 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  3 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  3 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  3 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  3 days ago