HOME
DETAILS
MAL
പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്ന ഹരജി തള്ളി
backup
September 02 2016 | 18:09 PM
കൊച്ചി: മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലത്തിലെ വോട്ടറായ മുജീബ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പു ഹരജി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ബഞ്ച് ഹര്‍ജി തള്ളിയത്.
തെരഞ്ഞെടുപ്പു അഴിമതിയാരോപിച്ചു ഹരജി നല്കുമ്പോള് ഹരജിക്കാരന് ഒപ്പം നല്കുന്ന സത്യവാങ്മൂലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റോ നോട്ടറിയായ അഭിഭാഷകനോ പ്രതിജ്ഞാ നടത്തിപ്പ് ഉദ്യോഗസ്ഥനോ നിയമാനുസൃതം സാക്ഷ്യപ്പെടുത്തണമെന്ന ചട്ടം പാലിച്ചിരുന്നില്ല. തെറ്റുകള്‍ പരിഹരിച്ച് സത്യവാങ്മൂലം നല്കാന് സമയം വേണമെന്ന് ഹരജിക്കാരന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."