HOME
DETAILS

വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍

  
January 16, 2025 | 5:37 PM

In Vijay Hazare Trophy Vidarbha defeated Maharashtra in the final thanks to the strength of the Malayali hero

വഡോദര: മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിന്റെ ഫൈനലില്‍ കടന്നു. 69 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സെടുത്തു. മഹാരാഷ്ട്ര പൊരുതി നോക്കിയെങ്കിലും ശ്രമം 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഫൈനലില്‍ കര്‍ണാടകയാണ് വിദര്‍ഭയുടെ എതിരാളി. ഒന്നാം സെമിയില്‍ ഹരിയാനയെ വീഴ്ത്തിയാണ് കര്‍ണാടക ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഈ മാസം 18നാണ് ഫൈനൽ.

അര്‍ഷിന്‍ കുല്‍ക്കര്‍ണി (90), അങ്കിത് ബാവ്‌നെ (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. നിഖില്‍ നായിക് (49), സിദ്ധേഷ് വീര്‍ (30), അസിം കസി (29), രാഹുല്‍ ത്രിപാഠി (27) എന്നിവരും പൊരുതിയെങ്കിലും 381 വിജയ ലക്ഷ്യം മറികടക്കാനായില്ല.വിദര്‍ഭയ്ക്കായി ദര്‍ശന്‍ നാല്‍കണ്ഡെ, നചികേത് ഭൂട്ടെ എന്നിവര്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരു വിക്കറ്റ് പാര്‍ഥ് രെഖാഡെ വീഴ്ത്തി.

കത്തും ഫോമില്‍ ബാറ്റു വീശുന്ന നായകന്‍ കരുണ്‍ നായരുടെ മറ്റൊരു നോട്ടൗട്ട് അര്‍ധ സെഞ്ച്വറി കരുത്തിലാണ് മഹാരാഷ്ട്രയ്ക്ക് മുന്നില്‍ 381 റണ്‍സ് വിജയ ലക്ഷ്യം വച്ചത്. ഓപ്പണര്‍മാരായ ധ്രുവ് ഷോറി, യാഷ് റാത്തോഡ് എന്നിവരുടെ സെഞ്ച്വറിയും വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിനു കരുത്തായി. ജിതേഷ് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി ടീം സ്‌കോറിലേക്ക് വലിയ സംഭാവന നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  20 hours ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  20 hours ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  20 hours ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  20 hours ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  20 hours ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  20 hours ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  20 hours ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  20 hours ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  20 hours ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  20 hours ago