HOME
DETAILS

വിക്ഷേപിച്ച് എട്ട് മിനിറ്റുകൾക്കകം തകർന്ന് മസ്‌കിൻ്റെ സ്റ്റാർഷിപ്പ് 

  
January 17 2025 | 13:01 PM

Musks Starship Crashes in Flames Just 8 Minutes After Launch

വാഷിങ്ടൺ: വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ മസ്‌കിൻ്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് തകർന്നു. വ്യാഴാഴ്‌ച ടെക്‌സാസിൽ നിന്നാണ് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. സ്റ്റാർഷിപ്പിൻ്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടാവുന്ന അപകടങ്ങളൊഴിവാക്കാൻ മെക്സിക്കൻ കടലിന് മുകളിലൂടെയുള്ള  ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

വെള്ളിയാഴ്‌ച വൈകുന്നേരം 5.38ന് സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചുകൊണ്ട് പറന്നുയർന്നത്. എന്നാൽ, എട്ട് മിനുട്ടുകൾക്ക് ശേഷം സ്പേസ്എക്‌സ് മിഷൻ കൺട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൂസ്റ്റർ ലോഞ്ചിങ് പാഡിലേക്ക് എത്തി. ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനു മുകളിലായി ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ ആകാശത്ത് പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

'ഞങ്ങൾക്ക് സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയവും നഷ്‌ടമായെന്നും, അത് വ്യക്തമാക്കുന്നത് അപ്പർ സ്റ്റേജ് ഘട്ടത്തിൽ അപാകതകളുണ്ടെന്നുമാണ് എന്ന് സ്പേസ്എക്സ് കമ്മ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹൂത്ത് വ്യക്തമാക്കി.

മിയാമി വിമാനത്താവളത്തിൽ നിന്നുള്ള 20 വിമാന സർവിസുകൾ വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. വിജയം സുനിശ്ചിതമല്ല, അതേസമയം വിനോദം ഉറപ്പാണ് എന്നായിരുന്നു സ്റ്റാർഷിപ്പ് അവശിഷ്‌ടങ്ങൾ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് മസ്ക് എക്സിൽ കുറിച്ചത്.

നേരത്തെ, മാർച്ചിൽ നടത്തിയ സ്റ്റാർഷിപ്പ് വിക്ഷേപണവും പരാജയമായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പ്രശ്നം സംഭവിക്കുകയാണുണ്ടായത്. അതേസമയം, ഇത് വ്യോമഗതാഗതത്തെ ബാധിക്കുന്നത് ആദ്യമായാണ്. 2023ലാണ് മസ്‌ക് സ്റ്റാർഷിപ്പ് വിക്ഷേപണങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള ഏഴാമത്തെ പരീക്ഷണമായിരുന്നു ഇന്നലത്തേത്. വലുതും ഭാരമേറിയതും ശക്തിയേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്പ്. വിക്ഷേപണത്തിന് ഇതിലുള്ള 71 മീറ്റർ വലിപ്പമുള്ള ഹെവി ബൂസ്റ്റർ ഭാഗത്തെ ലോഞ്ചിങ് പാഡിലെ മെക്കാസില്ലയെന്ന കൂറ്റൻ യന്ത്രക്കൈകളിലേക്ക് വിജയകരമായി തിരിച്ചെടുക്കാനായി. ഈ ദൗത്യം ഇതിന് മുൻപ് അഞ്ചാം പരീക്ഷണ ദൗത്യത്തിലാണ് മസ്കിൻ്റെ സ്പേസ് എക്സ് കമ്പനി ആദ്യമായി വിജയിപ്പിച്ചത്.

മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് സ്പേസ് എക്‌സ് കമ്പനി വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വാണിജ്യ വിക്ഷേപണങ്ങൾ, ബഹിരാകാശ ടൂറിസം എന്നിങ്ങനെ പല വിധ വാണിജ്യ താൽപര്യങ്ങൾ സ്പേസ് എക്സ്സിനുണ്ട്, കൂടാതെ ആർട്ടെമിസ് ഉൾപ്പടെയുള്ള നാസയുടെ ഭാവി ദൗത്യങ്ങൾക്കും ഈ വിക്ഷേപണ വാഹനം ഉപയോഗിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 In a disappointing setback, Elon Musk's Starship prototype crashed and exploded just 8 minutes after its launch, marking a significant failure in SpaceX's ambitious space exploration program.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  3 days ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  3 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  3 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  3 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  3 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  3 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  3 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  3 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  3 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  3 days ago